ക​രു​മാ​ടി സ​ഹ​ക​ര​ണ​ബാ​ങ്ക് ക്ര​മ​ക്കേ​ട്: നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ്
Friday, November 8, 2024 5:01 AM IST
അ​ന്പ​ല​പ്പു​ഴ: ക​രു​മാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു. നാ​ളെ ന​ട​ക്കു​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​തി​നെ​തി​രേ നി​യ​മപ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​എ. ഹാ​മി​ദ്, യു​ഡി​എ​ഫ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. ആ​ർ.​ സ​ന​ൽ​കു​മാ​ർ, എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, എം.​വി.​ ര​ഘു, എ​ൻ.​ ഷി​നോ​യ്, ആ​ർ. ​ശ്രീ​കു​മാ​ർ, എം. ബൈ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

2011-2012 കാ​ല​ത്തെ ജൈ​വവ​ളം വി​ൽ​പ്പ​ന​യി​ൽ 8,30,000 രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ന​ട​ന്ന​താ​യി 2017-ൽ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വ​ന്നു. സി​പി​എം സ്വാ​ധീ​ന​ത്തി​നു വ​ഴ​ങ്ങി ബ​ന്ധ​പ്പെ​ട്ട സെ​ക്ര​ട്ട​റി​ക്കും ഭ​ര​ണസ​മ​തി​ക്കും എ​തി​രേ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കു​ക​യ‌ാ​ണെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ​ആ​രോ​പി​ച്ചു.

ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ശൈ​ലേ​ന്ദ്ര​ൻ നാ​യ​ർ ആ​ല​പ്പു​ഴ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി കി​ട്ടി പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്രാ​റ്റു​വി​റ്റി തു​ക 86,000 രൂ​പ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു. 2005 ശൈ​ലേ​ന്ദ്ര​ൻ നാ​യ​ർ പൈ​സ തി​രി​കെ വാ​ങ്ങാ​ൻ വ​ന്ന​പ്പോ​ൾ സെ​ക്ര​ട്ട​റി അ​തു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.

നീ​ണ്ട നി​യ​മയു​ദ്ധ​ത്തി​നൊ​ടു​വി​ൽ 5,75,000 പ​ലി​ശ​യും കോ​ട​തി ചെ​ല​വും ന​ഷ്ട​പ​രി​ഹാ​രം അ​ട​ക്കം ശൈ​ലേ​ന്ദ്ര​ൻ നാ​യ​ർ​ക്കു തി​രി​കെ കൊ​ടു​ക്കാ​ൻ വി​ധി​യാ​യി​രു​ന്നു. ഇ​തി​നു ഉ​ത്ത​ര​വാ​ദി​യാ​യ​വ​ർ സി​പി​എം സം​ര​ക്ഷ​ണ​യി​ൽ ഇ​പ്പോ​ഴും യാ​തൊ​രു സ്ഥാ​ന​ച​ല​ന​വും ഇ​ല്ലാ​തെ ബാ​ങ്കി​ൽ തു​ട​രു​ന്നു.

ബാ​ങ്കി​ൽ എ​ടി​എം സ്ഥാ​പി​ക്കാനാ​യി സ​ഹ​ക​ര​ണവ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ 3,36, 000 രൂ​പ ഭ​ര​ണ​സ​മ​തി ചെ​ല​വ​ഴി​ച്ചു. എ​ന്നാ​ൽ, വ​ലി​യ ന​ഷ്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ന് എ​ടി​എം സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു സ​ഹ​ക​ര​ണസം​ഘം ജെ​ആ​ർ ഉ​ത്ത​ര​വി​ട്ടു. 2011-2012 കാ​ല​ത്ത് ബാ​ങ്ക് ന​ട​ത്തി​വ​ന്നി​രു​ന്ന നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

അ​ഞ്ച​രല​ക്ഷം രൂ​പ​യാ​യി​രു​ന്നു നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ന​ട​ത്തി​യ വ​ക​യി​ലെ ന​ഷ്ടം. ഈ ​ന​ഷ്ടം തി​രി​ച്ച​ട​യ്ക്കാ​തെ വീ​ണ്ടും 2018ൽ ​നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി. ക​ഞ്ഞി​പ്പാ​ട​ത്തെ വ​ളം ഡി​പ്പോ ര​ണ്ടാ​യി​ര​ത്തി​ൽ പൂ​ട്ടി.

ക​രു​മാ​ടി വി​ല്ലേ​ജി​ൽ വ​സ്‌​തു​ക്ക​ൾ പ​ണ​യം​വ​ച്ച് കേ​ര​ള ബാ​ങ്കി​ൽനി​ന്നു 5.5 കോ​ടി രൂ​പ​യു​ടെ വാ​യ്‌​പ വാ​ങ്ങി. ഈ ​തു​ക എ​ന്തു ചെ​യ്തു‌ എ​ന്നു വി​ശ​ദീ​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക്കും സി​പി​എം നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്. ബാ​ങ്കി​ൽ​നി​ന്നു പെ​ൻ​ഷ​ൻ പ​റ്റി​യ ജീ​വ​ന​ക്കാ​ർ​ക്കു പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടാ​താ​യി.

സ​മ​രം ചെ​യ്യേ​ണ്ട ഗ​തി​കേ​ട് വ​ന്നു. ബാ​ങ്ക് പൊ​തു​യോ​ഗം കൂ​ടാ​റേ​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​ത്യ​ക്ഷ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.