ജി​ല്ല​യി​ല്‍ സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ കൂ​ടു​ന്നു; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Friday, November 8, 2024 5:01 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധിച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷം 94 സൈ​ബ​ര്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ 2024 ന​വം​ബ​ര്‍ വ​രെ 251 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 58 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് എ​ന്നും പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ആ​ല​പ്പു​ഴ​യി​ല്‍ യോ​ഗം വി​ളി​ച്ച​ത്. 2023ല്‍ ​ജി​ല്ല​യി​ല്‍ മാ​ത്രം ല​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് പ​രാ​തി​ക​ളു​ടെ എ​ണ്ണം 1028 ആ​ണ്.

2022ല്‍ ​ഇ​ത് 546 ആ​യി​രു​ന്നു. 2024ല്‍ ​മാ​ത്രം സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ 34.53 കോ​ടി രൂ​പ ജി​ല്ല​യി​ല്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ പ​ല​തും കോ​ട​തി​ക്ക് പു​റ​ത്തു​വ​ച്ചുത​ന്നെ തീ​ര്‍​ക്കു​ന്ന പ്ര​വ​ണ​ത​യും ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.​

ജി​ല്ല​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​ക​ളി​ലൂ​ടെ പ​രാ​തി​ക്കാ​ര്‍​ക്ക് 82 ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ച്ചി​ട്ടു​ണ്ട്.​ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ടു​ക്കു​ന്ന​തെ​ങ്കി​ലും ചെ​റി​യ ശ്ര​ദ്ധ​ക്കു​റ​വുകൊ​ണ്ട് ധാ​രാ​ളം പേ​ര്‍​ക്ക് പ​ണം ന​ഷ്ട​പ്പെ​ടു​ന്നു. 2024ല്‍ ​മാ​ത്രം സം​സ്ഥാ​ന​ത്ത് ആ​കെ സൈ​ബ​ര്‍ ത​ട്ടി​പ്പി​ലൂ​ടെ 657 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക​ള്‍​ക്ക് നി​ക്ഷേ​പ ത​ട്ടി​പ്പി​ലൂ​ടെ 7.55 കോ​ടി രൂ​പ ന​ഷ്ട​മാ​യി. സം​സ്ഥാ​ന​ത്തുത​ന്നെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. മാ​ന്നാ​ര്‍ സ്വ​ദേ​ശി​ക്കും കോ​ടി​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു.​ വെ​ണ്‍​മ​ണി സ്വ​ദേ​ശി​ക്ക് നി​ക്ഷേ​പ ത​ട്ടി​പ്പി​ലൂ​ടെ 1.30 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​ക്ക് ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡി​ംഗിലൂ​ടെ 99 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ട്രാ​യി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞും ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യെ ത​ട്ടി​പ്പി​നി​ര​യാ​ക്കി.

നി​ക്ഷേ​പ ത​ട്ടി​പ്പ്, കെ​വൈ​സി അ​പ്ഡേ​ഷ​ന്‍ ത​ട്ടി​പ്പ്, ക്വരിയ​ര്‍ വ​ന്ന​താ​യി പ​റ​ഞ്ഞു​ള്ള ത​ട്ടി​പ്പ്, ലോ​ണ്‍ അ​നു​വ​ദി​ച്ച​താ​യി പ​റ​ഞ്ഞ് കോ​ള്‍ വ​രി​ക, വീ​ട്ടി​ലി​രു​ന്ന് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന് പ​റ​ഞ്ഞ് വ്യാ​ജേ​ന തു​ക സ​മാ​ഹ​രി​ക്കു​ക, ബാ​ങ്കി​ല്‍നി​ന്ന് എ​ന്ന വ്യാ​ജേ​ന ഒ​ടി​പി ആ​വ​ശ്യ​പ്പെ​ടു​ക തു​ട​ങ്ങി പ​ല രീ​തി​യി​ലാ​ണ് സൈ​ബ​ര്‍ ത​ട്ടി​പ്പു​കാ​ര്‍ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത്.

ഇ​ത്ത​രം ത​ട്ടി​പ്പിനി​ര​യാ​യാ​ല്‍ അ​ത് ര​ഹ​സ്യ​മാ​യി വ​യ്ക്കാ​തെ എ​ത്ര​യും വേ​ഗം പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​ത്. ജി​ല്ല​യി​ല്‍നി​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥിക​ളെ ഓ​ണ്‍​ലൈ​ന്‍ റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ​യു​ള്ള പ​രാ​തി​ക​ളി​ല്‍ എ​ട്ട് ഏ​ജ​ന്‍റുമാ​ര്‍​ക്കെതിരേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ച്ചുവ​രു​ന്നെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തി മാ​ത്രം ഓ​ണ്‍​ലൈ​ന്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ക. ക​ഴി​വ​തും ബാ​ങ്ക് അ​ക്കൗ​ണ്ട്, പാ​ന്‍ കാ​ര്‍​ഡ്, ക്രെ​ഡി​റ്റ് - ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍, എ​ടി​എം കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ നേ​രി​ട്ട് ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​താ​ണ് ഉ​ചി​തം.

ഇ​ത്ത​രം ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​റി​ന​കം ത​ന്നെ 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്ക​ണം എ​ന്നും എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ബി. ​പ​ങ്ക​ജാ​ക്ഷ​നും​പ​ങ്കെ​ടു​ത്തു.