കോന്നി: സിപിഎം - ബിജെപി ബന്ധത്തിന്റെ ദല്ലാളായി നിന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിയുടെ സ്ഥാനമാറ്റം വെറും പ്രഹസനമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. മഹിളാ കോൺഗ്രസ് കോന്നി ബ്ലോക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
\
മഹിളാ കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് സൗദ റഹിം അധ്യക്ഷത വഹിച്ചു. മാത്യു കുളത്തുങ്കൽ, രജനി പ്രദീപ് , റോബിൻ പീറ്റർ, സുജ ജോൺ, ദീപ അനിൽ , മഞ്ജു വിശനാഥ്, ആശാ തങ്കപ്പൻ, ദീനാമ്മ റോയി, എസ്. സന്തോഷ്കുമാർ, എലിസബത്ത് അബു, ലീല രാജൻ, പ്രസീത രഘു, ശ്യാം എസ്. കോന്നി,സുജാത മോഹൻ, പ്രവീൺ പ്ലാവിളയിൽ,സജിത, ബീന സോമൻ, സൂസൻ മേബിൾ, റോസമ്മ ബാബുജി, ലിസി ജോൺസൻ, പ്രിയ എസ്. തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.