ഓ​മ​ല്ലൂ​രി​ൽ വി​ജ​യ​ദ​ശ​മി സം​ഗീ​തോ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്കം
Tuesday, October 8, 2024 6:23 AM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്രം വി​ജ​യ​ദ​ശ​മി സം​ഗീ​തോ​ത്സ​വം നാ​ളെ മു​ത​ൽ 13 വ​രെ ഓ​മ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ലാ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. കു​ട്ട​പ്പ​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ സം​ഗീ​തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ദ്ധ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ചെ​ങ്കോ​ട്ട ഹ​രി​ഹ​ര സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ സം​ഗീ​തോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ക്കും.

ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫോ​ക് ലോ​ർ അ​ക്കാ​ഡ​മി​യം​ഗം സു​രേ​ഷ് സോ​മ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ സം​ഗീ​ത സ​ദ​സ്.

ര​ണ്ടാം​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ സം​ഗീ​താ​രാ​ധ​ന, പൂ​ജ​വ​യ്പ്, ദു​ർ​ഗാ​ഷ്ട​മി സ്മൃ​തി​ഭാ​ഷ​ണം, മാ​ന്നാ​ർ സു​ദീ​പ് കു​മാ​റി​ന്‍റെ സം​ഗീ​ത സ​ദ​സ്. 11നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ സം​ഗീ​ത ആ​രാ​ധ​ന, ഗാ​ന പ്ര​വീ​ണ ജൂ​ലി​യ​സ് സീ​സ​ർ (ബം​ഗ​ളൂ​രു) സം​ഗീ​ത സ​ദ​സ്. രാ​ത്രി 7.30ന് ​ആ​തി​ര സു​രേ​ഷി​ന്‍റെ സം​ഗീ​ത​സ​ദ​സ്.

12നു ​രാ​വി​ലെ എ​ട്ടു മു​ത​ൽ വി​വി​ധ ശാ​സ്ത്രീ​യ​ക​ല​ക​ളു​ടെ അ​വ​ത​ര​ണം, ആ​ശാ ഗി​രീ​ഷ്, മി​നി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ സം​ഗീ​ത സ​ദ​സ്, ശ്രീ​ന​ന്ദ ഇ​ള​യി​ട​ത്തി​ന്‍റെ സോ​പാ​ന സം​ഗീ​തം, എ​സ്. മീ​രാ​ക്ഷ്മി​യു​ടെ സം​ഗീ​ത സ​ദ​സ്, രാ​ത്രി ഏ​ഴി​ന് നൃ​ത്തപ​രി​പാ​ടി.

വി​ജ​യ​ദ​ശ​മി നാ​ളി​ൽ രാ​വി​ലെ എ​ഴു മു​ത​ൽ പൂ​ജ​യെ​ടു​പ്പും വി​വി​ധ ക​ല​ക​ളി​ലു​ള്ള വി​ദ്യാ​രം​ഭ​വും എ​ഴു​ത്തി​നി​രു​ത്തും. എ​ട്ടു മു​ത​ൽ ഓ​മ​ല്ലൂ​ർ ര​ജി​ത് കൃ​ഷ്ണ​ന്‍റെ വ​യ​ലി​ൻ ക​ച്ചേ​രി, ക​ലാ​ക്ഷേ​ത്രം വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​താ​രാ​ധ​ന, മൃ​ദം​ഗ​വാ​യ​ന, വ​യ​ലി​ൻ വ​ാദ​നം, ല​യ​വി​ന്യാ​സം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

മൂ​ന്നു മു​ത​ൽ സം​ഗീ​ത സ​ദ​സ്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡോ.​ മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സം​ഗീ​ത സ​ദ​സ്. രാ​ത്രി ഏ​ഴു മു​ത​ൽ ക​ലാ​ക്ഷേ​ത്രം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന​യോ​ടെ വി​ജ​യ​ദ​ശ​മി സം​ഗീ​തോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും.
ഭാ​ര​വാ​ഹി​ക​ളാ​യ പി.​ആ​ർ. കു​ട്ട​പ്പ​ൻ നാ​യ​ർ, പി.​ആ​ർ. മോ​ഹ​ന​ൻ നാ​യർ, പ​ട്ടാ​ഴി എ​ൻ. ത്യാ​ഗ​രാ​ജ​ൻ, സു​രേ​ഷ് ഓ​ലി​ത്തു​ണ്ടി​ൽ, സി.​കെ. അ​ർ​ജു​ന​ൻ, മ​ല​മേ​ൽ വി​നു ന​ന്പൂ​തി​രി, രാ​ജേ​ഷ് ഓ​മ​ല്ലൂ​ർ, എ​ൻ. ബാ​ബു​രാ​ജ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.