കൊട്ടാരക്കര: അറിവിന്റെ നൂതന വാതായനങ്ങൾ തുറന്ന് കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്ന ശാസ്ത്ര സാങ്കേതിക പ്രദർശനവും നൈപുണി വികസന പദ്ധതിയും - കിപ്സ് എക്സ്പോ ഒഡിസി ശ്രദ്ധേയമായി.
ഐഎസ്ആർഒ പവലിയൻ, പ്ലാനറ്റോറിയം വെർച്ച്വൽ റിയാലിറ്റി ഷോ, നേത്ര പരിശോധന -ആയൂർവേദ മെഡിക്കൽ ക്യാമ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ പ്രദർശനം, പുതിയതും പഴയതുമായ സംഗീതോപകരണ പ്രദർശനം, സ്റ്റാമ്പ് -നാണയങ്ങൾ തുടങ്ങിയവയുടെ ശേഖരം, ഹിരോഷിമ-നാഗസാക്കി ദുരന്തങ്ങളുടെ ഫോട്ടോ പ്രദർശനം, റോബോട്ടിക്സ്, സ്കിൽ ഗെയിംസ് ഉൾപ്പെടെ നാൽപതോളം സ്റ്റാളുകൾ ഒഡിസിയുടെ ഭാഗമായി. സഹോദയാ ജനറൽ സെക്രട്ടറി ബോണിഫെഷ്യ വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. റവ. ജോബിൻ ജോസ്, വൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, ഡയറക്ടർ സൂസൻ ഏബ്രഹാം, സംഗീത സംവിധായകൻ രാജൻ കോസ്മിക്, അന്തർദേശീയ പഠന കേന്ദ്രം പ്രസിഡന്റ് മറിയാമ്മ മാത്യു, അഡ്മിനിസ്ട്രേറ്റർ നിഷ. വി. രാജൻ, പ്രിൻസിപ്പൽ ഷിബി ജോൺസൺ, റിട്ട. പ്രിൻസിപ്പൽമാരായ പി.കെ. രാമചന്ദ്രൻ, കെ.സി. തോമസ്, അക്കാദമിക് കോഡിനേറ്റർ കെ.ജി. മത്തായിക്കുട്ടി, ഡെപ്യൂട്ടി മാനേജർ എം. തോമസ്, എസ്. സാന്ദ്ര എന്നിവർ പ്രസംഗിച്ചു.