പു​ന​ര്‍​ജീ​വ​നം പ​ദ്ധ​തി; പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Tuesday, November 12, 2024 7:04 AM IST
കൊ​ല്ലം: വ​നി​താ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ഏ​ക​ദി​ന മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി തെ​ന്മ​ല എ​സ്ആ​ര്‍ പാ​ല​സി​ല്‍ ന​ട​ത്തി. ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ മി​ഷ​ന്‍റേ​യും സം​സ്ഥാ​ന മി​ഷ​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫാം ​ലൈ​വി​ലി​ഹു​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് പരിശീലനം നൽകിയത്.

ചേ​മ്പ്, മ​ര​ച്ചീ​നി, മ​ധു​ര​കി​ഴ​ങ്ങ് എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍​ക്ക് സെ​ന്‍​ട്ര​ല്‍ ട്യൂ​ബ​ര്‍ ക്രോ​പ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി. ജി​ല്ല​യി​ല്‍ നി​ന്ന് 85 വ​നി​താ ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു. കി​ഴ​ങ്ങ് വ​ര്‍​ഗ് വി​ള​ക​ളി​ല്‍ നി​ന്ന് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ ഉ​പ​ജീ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് കു​ടും​ബ​ശ്രീ ഫാം ​ലൈ​വ് ലി ​ഹു​ഡ് പ​ദ്ധ​തി​യാ​യ പു​ന​ര്‍​ജീ​വ​നം പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹാ​രി​സ് മു​ഹ​മ്മ​ദ്, സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ. ​ഷാ​ന​വാ​സ്, ഡോ. ​എം. എ​സ്. സ​ജീ​വ് തെ​ന്മ​ല സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വ​ത്സ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.