സാം​ബ​ശി​വ​ന്‍ ഗ്രാ​മോ​ത്സ​വം ശ​താ​ബ്ദി സ​മ്മേ​ള​നം തുടങ്ങി
Tuesday, November 12, 2024 7:04 AM IST
ച​വ​റ: വി. ​സാം​ബ​ശി​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍, കേ​ര​ള സാം​സ്‌​കാ​രി​ക വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സാം​ബ​ശി​വ​ന്‍ ഗ്രാ​മോ​ത്സ​വം ശ​താ​ബ്ദി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ന​ട​ന്നു.
സാം​ബ​ശി​വ​ന്‍ സ്മാ​ര​ക​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി.​പി. ജ​ഗ​തി രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ര​ക്ഷ​ര​ക​ര്‍​ക്കും അ​ഭ്യ​സ്ത വി​ദ്യ​നും ഒ​രു പോ​ലെ ലോ​ക ക്ലാ​സി​ക്കു​ക​ള്‍ ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ പ​ക​ര്‍​ന്ന് ന​ൽ​കി​യ ക​ലാ മാ​ന്ത്രി​ക​ൻ ആ​യി​രു​ന്നു വി. ​സാം​ബ​ശി​വ​നെ​ന്ന് അ​ദ്ദേ​ഹം അ​ഭ്രി​പ്രാ​യ​പ്പെ​ട്ടു.

എ​ന്‍. ര​തീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ്ര​ഫ.​വ​സ​ന്ത​കു​മാ​ര്‍ സാം​ബ​ശി​വ​ന്‍, ബി.​കെ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി. ​സു​ബ്ര​മ​ണ്യ​ന്‍, പി.​ബി. മം​ഗ​ളാ​ന​ന്ദ​ന്‍, നീ​ലാം​ബ​ര​ന്‍, തെ​ക്കും​ഭാ​ഗം വി​ശ്വം​ഭ​ര​ന്‍, ജി. ​ഷ​ന്മു​ഖ​ന്‍, ജി. ​വി​ദ്യാ​സാ​ഗ​ര​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ക​വി​ര​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചു. 13-ന് ​വൈ​കു​ന്നേ​രം 3.30-ന് ​ക​ഥാ​പ്ര​സം​ഗ​ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.