കുണ്ടറ: സംസ്ഥാനത്തെ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കിഴക്കേ കല്ലട മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് എൻ. സോമൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് കെ. തുളസീധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർത്തിയിൽ അൻസാർ മുഖ്യപ്രഭാഷണം നടത്തി. എം. മുഹമ്മദ് കുഞ്ഞ് പുതിയ അംഗങ്ങളെ ആദരിച്ചു.
കെഎസ്എസ്പിഎ കുന്നത്തൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.ജി. ജയചന്ദ്രൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം ശൂരനാട് വാസു, കിഴക്കേകല്ലട കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് വില്യത്ത്, കോൺഗ്രസ് ചിറ്റമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്, കല്ലട രമേശ്, കല്ലട വിജയൻ, ചന്ദ്രൻ കല്ലട, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി, സ്റ്റീഫൻ പുത്തേഴത്ത്, മായാദേവി, ശ്രീരാഗമഠത്തിൽ, ഗോപാലകൃഷ്ണപിള്ള, വി. രാജീവ് കുമാർ, ചന്ദ്രസേനൻ, ആയിക്കുന്നം സുരേഷ് കുമാർ, വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.