ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ദ​വി കാ​ത്ത് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി
Tuesday, November 12, 2024 7:04 AM IST
പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. പ​ദ​വി ഉ​യ​ര്‍​ത്തു​മെ​ന്ന് 2021-ല്‍ ​അ​ന്ന​ത്തെ ആ​രോ​ഗ്യ മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ മു​ന്നി​ല്‍​ക​ണ്ട് ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി പു​ന​രു​ദ്ധ​രി​ച്ചി​രു​ന്നു. 100 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് 10 നി​ല കെ​ട്ടി​ട​വും 333 കി​ട​ക്ക​ക​ളും അ​നു​വ​ദി​ച്ചു.

ഏ​ഴ് ശ​സ്ത്ര​ക്രി​യാ തി​യ​റ്റ​റു​ക​ളും ഡ​യാ​ലി​സി​സ് യൂ​ണി​റ്റും ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റു​മു​ള്‍​പ്പ​ടെ സ​ജ്ജ​മാ​ക്കി. കൊ​ല്ലം ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്ലാ​ത്ത​ത്. സ​മീ​പ ജി​ല്ല​ക​ളാ​യ പ​ത്ത​നം​തി​ട്ട​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ര​ണ്ടും കോ​ട്ട​യം ജി​ല്ല​യി​ല്‍ നാ​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഒ​പി വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം ദി​വ​സ​വും 3000-ത്തോ​ളം രോ​ഗി​ക​ളെ​ത്തു​ന്ന പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ​ദ​വി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ പ​ല​ത​വ​ണ പ്ര​മേ​യം പാ​സാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

50 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രെ​യു​ള്ള അ​ച്ച​ന്‍​കോ​വി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള രോ​ഗി​ക​ള്‍ ഉ​ൾ​പ്പെ​ടെ പു​ന​ലൂ​ർ ആ​ശു​പ​ത്രി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും സ്‌​പെ​ഷാ​ലി​റ്റി​യ​ട​ക്ക​മു​ള്ള ചി​കി​ത്സ​യ്ക്ക് 70 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര​ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​കേ​ണ്ട സ്ഥി​തി​യു​ണ്ട്. അ​ത്യാ​ഹി​ത​ങ്ങ​ളും മ​റ്റു ഗു​രു​ത​ര രോ​ഗ​ങ്ങ​ളും വ​രു​മ്പോ​ഴാ​ണ് ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഒ​ടു​വി​ൽ നി​യ​മി​ച്ച ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നും ചു​മ​ത​ല​യേ​ല്‍​ക്കാ​നി​ട​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ത​സ്തി​ക​യി​ലെ സീ​നി​യോ​റി​റ്റി സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളാ​ണ് കാ​ര​ണം.

മ​ഞ്ചേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ത​സ്തി​ക​യി​ലു​ള്ള ഡോ​ക്ട​റെ പു​ന​ലൂ​രി​ലേ​ക്ക് മാ​റ്റി​നി​യ​മി​ച്ച് ര​ണ്ടാ​ഴ്ച മു​ന്‍​പ് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. മു​ന്‍​പും ഇ​വി​ടേ​ക്ക് ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല. 2022-ലാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍റെ ത​സ്തി​ക അ​നു​വ​ദി​ച്ച​ത്. 10 മാ​സം മു​ന്‍​പ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ടി​യ​ന്ത​ര നി​യ​മ​നം ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.