ശി​ശു​ദി​നാ​ഘോ​ഷം: അ​ബ്‌​റാ​ര്‍ ടി. ​നാ​സിം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി
Tuesday, November 12, 2024 7:04 AM IST
കൊ​ല്ലം: ജി​ല്ല​യി​ലെ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ല്‍ കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ബ്‌​റാ​ര്‍ ടി. ​നാ​സിം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കും.

ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ എം​യു​പി​എ​സി​ലെ ടി.​എ​സ്. മാ​ന​വ് കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റും തേ​വ​ന്നൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ച്ച്എ​സ്എ​സി​ലെ ആ​ഷ്‌​ന ഫാ​ത്തി​മ സ്പീ​ക്ക​റു​മാ​കും. പ്ര​സം​ഗ​മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം എ​സ്എ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നും കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ര്‍ മു​ഖ്യാ​തി​ഥി​യു​മാ​കും. ചി​ന്ന​ക്ക​ട ക്രേ​വ​ണ്‍ സ്‌​കൂ​ളി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന ശി​ശു​ദി​ന​റാ​ലി ന​യി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്.

ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​ദേ​വി​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ യോ​ഗം ചേ​ര്‍​ന്നു.
ജി​ല്ലാ ശി​ശു ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ.​ഡി. ഷൈ​ന്‍ ദേ​വ്, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.