‘പ​രി​ക്കേ​ല്‍​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണം’
Monday, November 11, 2024 6:23 AM IST
കു​ള​ത്തൂ​പ്പു​ഴ: തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ വി​വി​ധ ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​ല്‍​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഒ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ന്‍. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ചേ​ര്‍​ന്ന നേ​തൃ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ള​ത്തൂ​പ്പു​ഴ പ്ര​ദേ​ശ​ത്ത് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പാ​മ്പു ക​ടി​യേ​റ്റും, കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, ക​ട​ന്ന​ല്‍, മ​ല​യ​ണ്ണാ​ന്‍ എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ കാ​ടു വെ​ട്ടി​തെ​ളി​ക്കു​ന്ന​തി​നി​ടെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രി ബേ​ബി സു​രേ​ന്ദ്ര​ന്‍റെ കാ​ല്‍​പാ​ദം കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​റ്റു പോ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​മോ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ദാ​ന​ന്ദ​ന്‍, സ​ജീ​ര്‍, സ്റ്റാ​ല​ന്‍ ജോ​സ്, ഭാ​സ്ക​ര​ന്‍, മി​നി സാം, ​ഹ​സീ​ന, അം​ബി​ക, സു​ജ ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.