ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം: ആ​ർ​എ​സ്പി
Monday, November 11, 2024 6:23 AM IST
കൊ​ല്ലം: ആ​ശ്രാ​മം താ​ലൂ​ക്ക് ക​ച്ചേ​രി ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ർ​എ​സ്പി കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ വ​ട​ക്കും​ഭാ​ഗം ഡി​വി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു വ​ർ​ഷ​മാ​യി പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലു​ള​ള ലി​ങ്ക് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു.

ഇ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ യാ​ത്രാ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ലി​ങ്ക് റോ​ഡി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ​ആ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ക്കും​ഭാ​ഗം ഡി​വി​ഷ​നി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന വ​ണ്ണാ​ൻ തോ​ട് കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം മാ​ലി​ന്യം ത​ള്ളാ​നും കൊ​തു​കു വ​ള​ർ​ത്ത​ലി​നു​ള്ള കേ​ന്ദ്ര​വു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അ​ടി​ക്ക​ടി ഉ​ണ്ടാ​ക്കു​ന്നു. ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ഡി​വി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ആ​ർ​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സ് 2025 എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. എം.​എ​സ്. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​ൻ. വേ​ല​പ്പ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കൈ​പ്പു​ഴ വി. ​റാം മോ​ഹ​ൻ, ഗി​രീ​ഷ് കു​മാ​ർ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, എ.​എ​ൻ. സു​രേ​ഷ് ബാ​ബു, തൃ​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൺ​വ​ൻ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്ത​തി​ന് ഏ​ഴ് ദി​വ​സം ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ച വ​ട​ക്കും ഭാ​ഗം ഡി​വി​ഷ​നി​ലു​ള്ള ആ​ർ​വൈ​എ​ഫ് നേ​താ​വ് തൃ​ദീ​പി​നെ എം.​എ​സ്. ഗോ​പ​കു​മാ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തൃ​ദീ​പ് ക​ൺ​വീ​ന​റാ​യ 11 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ആ​ർ​എ​സ്പി വ​ട​ക്കും​ഭാ​ഗം ഡി​വി​ഷ​ൻ ക​മ്മി​റ്റി​യെ ക​ൺ​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.