ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തിയ ആൾ പിടിയിൽ
Sunday, November 10, 2024 7:01 AM IST
ശാ​സ്താം​കോ​ട്ട: മ​ദ്യ​പി​ച്ച് എ​ത്തി​യ ആ​ൾ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മം ന​ട​ത്തി. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നേ​യും മ​ർ​ദി​ച്ചു.

ലാ​ബി​ന്‍റെ ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. അ​ര​മ​ണി​ക്കൂ​റോ​ളം ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ടി ക​ല്ല​ട ക​ണ​ത്താ​ർ കു​ന്നം​കു​ന്നു​ത്ത​റ കി​ഴ​ക്ക​തി​ൽ അ​നു​മോ​ൻ (34) ആ​ണ് അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

മ​ദ്യ​പി​ച്ച് ല​ക്ക് കെ​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​യാ​ൾ അ​ക്ര​മാ​സ​ക്ത​നാ​യ​തോ​ടെ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പെ​ട്ടു. ഡോ​ക്ട​റു​ടെ കാ​ബി​നി​ലേ​ക്ക് ക​യ​റാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ഇ​യാ​ൾ മ​ർ​ദി​ച്ചു.

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ഇ​യാ​ളെ മ​റ്റു​ള്ള​വ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട എ​സ്ഐ ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ക്ര​മി​യെ പോ​ലീ​സു​കാ​രും കൂ​ട്ടി​രി​പ്പു​കാ​രും ചേ​ർ​ന്നാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നും എ​റെ ബു​ദ്ധി​മു​ട്ടി. പോ​ലീ​സു​കാ​ർ​ക്കു​നേ​രേ​യും ഇ​യാ​ൾ ബ​ല​പ്ര​യോ​ഗ​ത്തി​നൊ​രു​ങ്ങി.

മ​ണി​ക്കൂ​റു​ക​ളോ​ളം ആ​ശു​പ​ത്രി​യും പ​രി​സ​ര​വും സം ​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.