അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം
Sunday, November 10, 2024 7:01 AM IST
കൊ​ല്ലം: ബാ​ർ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് കൊ​ല്ലം ജി​ല്ലാ ജ​ഡ്ജും നി​യു​ക്ത കേ​ര​ള ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലു​മാ​യ ജി. ​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശ്രാ​മം മൈ​താ​ന​ത്ത് 15 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന് കൊ​ല്ലം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജ് സു​ഭാ​ഷ് ബൗ​ൾ ചെ​യ്ത ആ​ദ്യ പ​ന്ത് ബാ​റ്റ് ചെ​യ്താ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ബാ​ർ ഉ​ൾ​പ്പെ​ടെ 16 ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ മ​ത്സ​രി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് കേ​ര​ള ടീ​മും കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ടീ​മും ത​മ്മി​ൽ സൗ​ഹൃ​ദ​മ​ത്സ​രം ന​ട​ക്കും. കേ​ര​ള ജു​ഡീ​ഷ്യ​റി ടീ​മി​ലെ അം​ഗം കൂ​ടി​യാ​ണ് നി​യു​ക്ത ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലാ​യ ഗോ​പ​കു​മാ​ർ.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഓ​ച്ചി​റ.​എ​ൻ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഡ്വ എ.​കെ. മ​നോ​ജ്, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി​നോ​ദ്, ക​ൺ​വീ​ന​ർ അ​ഡ്വ. ബി. ​അ​നൂ​ബ്, കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ പി. ​സ​ജീ​വ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.