അ​യ​ത്തി​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​തയ്ക്കായി കുഴിയെടുത്തു; ഗ​താ​ഗ​ത​ക്കു​രു​ക്കിൽ ജനം വലഞ്ഞു
Sunday, November 10, 2024 6:49 AM IST
കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി അ​യ​ത്തി​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ കു​ഴി​യെ​ടു​ത്ത​ത് ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​ർ ഏ​റെ വ​ല​ഞ്ഞു. പ​ല ബ​സു​ക​ളു​ടേ​യും ട്രി​പ്പു​ക​ൾ മു​ട​ങ്ങി. ട്ര​യി​നി​ൽ പോ​കേ​ണ്ട പ​ല യാ​ത്ര​ക്കാ​ർ​ക്കും ട്ര​യി​ൻ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ റോ​ഡ്, ബൈ​പ്പാ​സ് റോ​ഡി​ൽ സ​ന്ധി​ക്കു​ന്നി​ട​ത്ത് വ​ലി​യ കു​ഴി എ​ടു​ത്ത​ത്. രാ​ത്രി​യി​ലാ​യി​രു​ന്നു കു​ഴി​യെ​ടു​ത്ത​ത്. രാ​വി​ലെ കൊ​ല്ല​ത്തേ​ക്ക് ബ​സു​ക​ളെ​ത്തു​ന്പോ​ൾ കു​ഴി കാ​ര​ണം അ​വി​ടെ തി​രി​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ അ​ടി​വ​ശം അ​ട​ച്ചി​രു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രേ പോ​കാ​നും ക​ഴി​യി​ല്ല. കു​ഴി​ക്ക് സ​മീ​പം വ​ള​രെ പാ​ടു​പെ​ട്ട് സ​മ​യ​മെ​ടു​ത്താ​ണ് പ​ല ബ​സു​ക​ളും തി​രി​ഞ്ഞു പോ​യ​ത്. രാ​വി​ലെ എ​ട്ട് ആ​യ​പ്പോ​ഴേ​ക്കും ഒ​റ്റ വാ​ഹ​ന​ത്തി​നും പോ​കാ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ ജം​ഗ്ഷ​നി​ൽ കു​രു​ക്കാ​യി. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഏ​റെ​നേ​രം പ​ണി​പ്പെ​ട്ടി​ട്ടും ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​നാ​യി​ല്ല.

തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ക​രാ​ർ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും 10.30 ഓ​ടെ കു​ഴി​ അടയ്ക്കുകയും ചെയ്തു. തുടർന്ന് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​യ​ി.