പൊ​തു​മ​ണ്ഡ​ല​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു: എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍
Sunday, November 10, 2024 6:49 AM IST
കൊ​ല്ലം: ന​മ്മു​ടെ പൊ​തു​മ​ണ്ഡ​ല​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​താ​യി മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍. കൊ​ല്ലം പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വി. ​ല​ക്ഷ്മ​ണ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ജേ​ര്‍​ണ​ലി​സം അ​വാ​ര്‍​ഡ് വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ര​മ്പ​രാ​ഗ​ത മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​സ​ക്തി ന​ഷ്ട​മാ​യ സ​ത്യാ​ന​ന്ത​ര​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത്. സ​ത്യം അ​ത​ല്ലെ​ങ്കി​ലും ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ​ത്യം ഇ​താ​ണെ​ന്നും താ​ൻ ഇ​തി​നെ പി​ന്തു​ട​രാ​നും വി​ശ്വ​സി​ക്കാ​നു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന​താ​ണ് പു​തി​യ മാ​ധ്യ​മ സം​സ്കാ​രം. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി വാ​ര്‍​ത്ത​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന അ​വ​താ​ര​ക​ര്‍​ക്കും ചാ​ന​ലു​ക​ള്‍​ക്കു​മാ​ണ് കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക​രു​ള്ള​തതെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ല​ത്തി​ന്‍റെ ച​രി​ത്രം ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നും രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​നും തൊ​ഴി​ലാ​ളി നേ​താ​വു​മാ​യി​രു​ന്നു വി. ​ല​ക്ഷ്മ​ണ​നെ​ന്ന് എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​രി​ച്ചു. വി. ​ല​ക്ഷ്മ​ണ​ന്‍ സ്മാ​ര​ക ജേ​ര്‍​ണ​ലി​സം അ​വാ​ര്‍​ഡ് എ​സ്.​പി. വൈ​ശാ​ഖി​ന് എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ക്ക​ള്‍​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

പ്ര​സ് ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ‍​ന്‍റ് ഡി. ​ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ന​ല്‍ ഡി ​പ്രേം , വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​മാ​ര്‍, ട്ര​ഷ​റ​ര്‍ ക​ണ്ണ​ന്‍​നാ​യ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.