കൊ​ട്ടാ​ര​ക്ക​ര ച​ന്ത​യു​ടെ ന​വീ​ക​ര​ണം ന​ട​ന്നി​ല്ല
Sunday, November 10, 2024 6:49 AM IST
കൊ​ട്ടാ​ര​ക്ക​ര: ആ​ഘോ​ഷ​മാ​ക്കി​യ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും കൊ​ട്ടാ​ര​ക്ക​ര മാ​ർ​ക്ക​റ്റ് സ​മു​ച്ച​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല. പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന​വ​രൊ​ക്കെ നി​രാ​ശ​യി​ൽ.

ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​യി​രു​ന്നു ജൂ​ൺ 25 ന് ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

അ​തി​ന് മു​ൻ​പാ​യി താ​ത്കാ​ലി​ക ച​ന്ത​യൊ​രു​ക്കി പ്ര​വ​ർ​ത്ത​നം അ​വി​ടേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തും പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു ച​ന്ത​യി​ലെ ക​ച്ച​വ​ട​ക്കാ​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രും. ഓ​ണം ക​ഴി​ഞ്ഞി​ട്ടും മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം നി​ർ​മാ​ണം തു​ട​ങ്ങാ​നാ​കാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്.

കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നെ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ ആ​യി നി​യ​മി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

42 സെ​ന്‍റ് ഭൂ​മി​യാ​ണ് ച​ന്ത​യ്ക്കു​ള്ള​ത്. ര​ണ്ട് നി​ല​യു​ള്ള 23,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം 33 ക​ട​മു​റി​ക​ൾ, എ​ട്ട് ഇ​റ​ച്ചി ത​യാ​റാ​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ, വി​ശ്ര​മ മു​റി​ക​ൾ, ടോ​യ് ല​റ്റ് സം​വി​ധാ​നം, 12 ഉ​ണ​ക്ക​മ​ത്സ്യ വി​പ​ണ​ന സ്റ്റാ​ളു​ക​ൾ 19 മ​ത്സ്യ സ്റ്റാ​ളു​ക​ൾ, പ്രി​പ്പ​റേ​ഷ​ൻ റൂം, ​മ​ത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം, ഓ​ഫീ​സ് മു​റി, എ​ന്നി​വ പു​തി​യ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​കും.

മ​ത്സ്യം വി​പ​ണ​ന​ത്തി​ന് ത​യാ​റാ​ക്കു​ന്ന റാ​ക്കു​ക​ളെ​ല്ലാം സ്റ്റെ​യി​ൻ​ല​സ് സ്റ്റീ​ലി​ലാ​ണ് നി​ർ​മി​ക്കു​ക.
സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​പ്പോ​ഴും നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല. സാം​സ്കാ​രി​ക സ​മു​ച്ച​യം, ന​ഗ​ര​സ​ഭ ആ​സ്ഥാ​ന മ​ന്ദി​രം, ബൈ​പ്പാ​സ്, മേ​ൽ​പ്പാ​ലം തു​ട​ങ്ങി പ​ല പ​ദ്ധ​തി​ക​ളും തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ഇ​തു​പോ​ലെ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും അ​ന​ന്ത​മാ​യി നീ​ളു​മോ​യെ​ന്നാ​ണ് ആ​ശ​ങ്ക.

നി​ല​വി​ലെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ കാ​ലാ​വ​ധി ര​ണ്ട് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. ഇ​തി​ന് മു​ൻ​പ് നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യൊ​ക്കെ മ​ങ്ങു​ക​യാ​ണ്.