തീ​ർ​ഥാ​ട​നം തു​ട​ങ്ങാ​ൻ നാ​ളു​ക​ൾ മാ​ത്രം : പാ​ത​ക​ള്‍ കാ​ടു​മൂ​ടി; ദി​ക്ക​റി​യാ​തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ വ​ല​യും
Sunday, November 10, 2024 6:49 AM IST
പു​ന​ലൂ​ര്‍: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു വ​രു​ന്ന കി​ഴ​ക്ക​ൻ മ​ല​യോ​ര പാ​ത​യോ​രം കാ​ടു​മൂ​ടി​യും ദി​ശാ​സൂ​ച​ക ബോ​ർ​ഡു​ക​ളി​ൽ വ​ള്ളി​ക​ളും മ​ര​ച്ചി​ല്ല​ക​ളും മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ തീ​ർ​ഥാ​ട​ക​ർ വ​ല​യും.

ദേ​ശീ​യ​പാ​ത ഉ​ൾ​പ്പെ​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ള്‍ കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. വ​ള്ളി​ച്ചെ​ടി​ക​ള്‍ പ​ട​ര്‍​ന്നു​ക​യ​റി പാ​ത​യി​ലു​ട​നീ​ളം സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​നാ​മ, ദി​ശാ​സൂ​ച​ക ബോ​ര്‍​ഡു​ക​ള്‍ മ​റ​ഞ്ഞ നി​ല​യി​ലാ​ണ്. മ​ണ്ഡ​ല​കാ​ലം ഈ​യാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കേ പാ​ത​ക​ള്‍ തെ​ളി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. ഇ​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടും. സ്ഥ​ല​വി​വ​രം ല​ഭി​ക്കാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​കും.

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന പു​ന​ലൂ​ര്‍ മു​ത​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വു​വ​രെ 45 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലും ഇ​താ​ണ് സ്ഥി​തി. വ​ലി​യ ക​യ​റ്റ​ങ്ങ​ളും കൊ​ക്ക​ക​ളും നി​റ​ഞ്ഞ​താ​ണ് പു​ന​ലൂ​ര്‍ ക​ല​യ​നാ​ട്, പ്ലാ​ച്ചേ​രി, താ​മ​ര​പ്പ​ള്ളി ഭാ​ഗ​ങ്ങ​ൾ.

ഇ​വി​ടെ ആ​റ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് കാ​ടു​വ​ള​ര്‍​ന്നി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ​വാ​ഹ​ന​ങ്ങ​ളം പോ​ലും രാ​ത്രി​യി​ൽ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു.

മ​റ്റൊ​രു പ്ര​ധാ​ന​പാ​ത​യാ​യ മ​ല​യോ​ര ഹൈ​വേ​യി​ലും ഇ​താ​ണ് സ്ഥി​തി. മി​ക്ക സ്ഥ​ല​നാ​മ സൂ​ചി​ക​ക​ളും മ​റ​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലൂ​ടെ എ​ത്തു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ലും ദ​ര്‍​ശ​നം ന​ട​ത്താ​റു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വ​ര്‍​ക്ക് വ​ഴി​കാ​ട്ടി​യാ​വു​ന്ന​ത് സ്ഥ​ല​നാ​മ ബോ​ര്‍​ഡു​ക​ളാ​ണ്.

ന​വം​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി​വ​രെ​യു​ള്ള കാ​ല​ത്താ​ണ് തെ​ന്മ​ല​യി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്നവരെ ഇ​ക്കു​റി പാ​ത​യോ​ര​ത്തെ കാ​ട് ബു​ദ്ധി​മു​ട്ടി​ലാ​ക്കും.