കെ​പി​എ​സ്ടി​എ ധ​ർ​ണ ന​ട​ത്തി
Tuesday, October 8, 2024 8:15 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​യ്ഡ​ഡ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍/ മു​ഖ്യാ​ധ്യാ​പ​ക​രു​ടെ സെ​ല്‍​ഫ് ഡ്രോ​വിം​ഗ് അ​ധി​കാ​രം വെ​ട്ടി മാ​റ്റി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ കെ​പി​എ​സ്ടി​എ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി അം​ഗം അ​ശോ​ക​ന്‍ കോ​ടോ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​മി ടി. ​ജോ​സ്, ആ​ര്‍.​വി. പ്രേ​മാ​ന​ന്ദ​ന്‍, എ. ​ജ​യ​ദേ​വ​ന്‍, പ്രി​യ, ഷി​നോ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹ​രീ​ഷ് പേ​റ​യി​ല്‍ സ്വാ​ഗ​ത​വും ര​ജ​നി കെ. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ചി​റ്റാ​രി​ക്കാ​ൽ: എ​യ്ഡ​ഡ് സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും സെ​ൽ​ഫ് ഡ്രോ​യിം​ഗ് ഓ​ഫീ​സ​ർ പ​ദ​വി​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​രെ കെ​പി എ​സ്ടി​എ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു മു​ന്നി​ൽ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​

അ​ധ്യാ​പ​ക ദ്രോ​ഹ ന​ട​പ​ടി​ക​ളു​മാ​യി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഏ​റെ ആ​ശ​ങ്ക​ക​ൾ ഉ​ള​വാ​ക്കു​ന്നു​വെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന മീ​ഡി​യ സെ​ൽ ചെ​യ​ർ​മാ​ൻ സി.​എം. വ​ർ​ഗീ​സ് പ​റ​ഞ്ഞു. ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് ജി​ജോ പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ട്ടി​ൻ ജോ​സ​ഫ്, കെ.​റ്റി. റോ​യി, സോ​ജി​ൻ ജോ​ർ​ജ്, റ്റി​ജി ദേ​വ​സ്യ, പി. ​ശ്രീ​ജ, ബി​ജു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.