ബ​ജ​റ്റ് ടൂ​റി​സം വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു
Wednesday, September 18, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നു​ശേ​ഷം മാ​ന്ദ്യ​ത്തി​ലാ​യ ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കി കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​രി​ൽ​നി​ന്നു 30ൽ ​അ​ധി​കം സ​ഞ്ചാ​രി​ക​ളു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് ജി​
ല്ല​യി​ലെ​ത്തി.

ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് മാ​സ​ത്തി​ല​ധി​ക​മാ​യി കെ​എ​സ്ആ​ർ​ടി​സി ജി​ല്ല​യി​ലേ​ക്കു​ള്ള ടൂ​റി​സം ട്രി​പ്പു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു. പൂ​ക്കോ​ട് ത​ടാ​കം, ബീ ​ക്രാ​ഫ്റ്റ് ഹ​ണി മ്യൂ​സി​യം, എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു സ​ഞ്ചാ​രി​ക​ളു​ടെ മ​ട​ക്കം.സ​ഞ്ചാ​രി​ക​ൾ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും വൈ​ത്തി​രി ബീ ​ക്രാ​ഫ്റ്റ് ഹ​ണി മ്യൂ​സി​യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഡ്രൈ​വ​ർ രാ​ജ​നെ​യും ക​ണ്ട​ക്ട​ർ സ്വ​പ്ന​യെ​യും ഹ​ണി മ്യൂ​സി​യം സ്ഥാ​പ​ക​ൻ ഉ​സ്മാ​ൻ മ​ദാ​രി ഷാ​ൾ അ​ണി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി ടൂ​റി​സം വി​ഭാ​ഗം സോ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​ഡി. വ​ർ​ഗീ​സ്, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. റൈ​ജു, വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​പി, സെ​യ്ത​ല​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്തു. ടൂ​റി​സം മേ​ഖ​ല​യ്ക്ക് പ്രാ​മു​ഖ്യം ന​ൽ​കി കൂ​ടു​ത​ൽ ട്രി​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു പ​ര​മാ​വ​ധി സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലെ​ത്തി​ക്കു​മെ​ന്നു കെ​എ​സ്ആ​ർ​ടി​സി ടൂ​റി​സം വി​ഭാ​ഗം സോ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.