ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​നു വീ​ണ്ടും അ​വ​ഗ​ണ​ന: വീ​തി​കു​റ​ച്ച് ടാ​റിം​ഗി​നു നീ​ക്കം
Wednesday, September 18, 2024 5:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ഞ്ചു​വ​ർ​ഷം​മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​ധി​കൃ​ത​ർ തു​ട​രു​ന്നു.

റോ​ഡ് പ്ര​വൃ​ത്തി ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ക​രാ​ർ വ്യ​വ​സ്ഥ​യ്ക്കു വി​രു​ദ്ധ​മാ​യ് വീ​തി ഏ​ഴ് മീ​റ്റ​റാ​യി ചു​രു​ക്കി ടാ​റിം​ഗ് ന​ട​ത്താ​ൻ നീ​ക്കം ന​ട​ക്കു​ക​യു​മാ​ണ്. ഇ​തി​നെ​തി​രേ ജ​നം രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡ് നി​ർ​മാ​ണം. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ ക​ന്പ​നി​യെ ഒ​ഴി​വാ​ക്കി. പു​തി​യ ക​രാ​ർ ന​ൽ​കി.

12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് ന​വീ​ക​രി​ച്ച് ഒ​ൻ​പ​ത് മീ​റ്റ​ർ വീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​രാ​ർ വ്യ​വ​സ്ഥ. എ​ന്നാ​ൽ ടാ​റിം​ഗ് ഏ​ഴ് മീ​റ്റ​റാ​ക്കി ചു​രു​ക്കി നി​ർ​മാ​ണം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ നീ​ക്ക​മെ​ന്നു റോ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു.