കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Tuesday, September 17, 2024 6:45 AM IST
പ​ൽ​പ്പ​ള്ളി: വ​നം വ​കു​പ്പ് ചെ​ത​ല​ത്ത് റേ​ഞ്ച് ന​ട​ത്തി​വ​രു​ന്ന സ്നേ​ഹ​വും ക​രു​ത​ലും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ബാ​യ് കീം​സ് എ​ക്വി​പ്മെ​ന്‍റ്സ്, ചെ​റു​വാ​ടി അ​ഡ്വ​ഞ്ച​ർ ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ചീ​യ​ന്പം 73, വ​ട്ട​പ്പാ​ടി, കോ​ളി​മൂ​ല ഭാ​ഗ​ങ്ങ​ളി​ലെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചീ​യ​ന്പം 73 ജീ​വ​സ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ബ്ദു​ൾ സ​മ​ദ്, ഇ​രു​ളം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ഗ​ഫൂ​ർ, ടി​ഇ​ഒ ജോ​ഷി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ, റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.