പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ം : കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നീ​തി പു​ല​ർ​ത്തി​യി​ല്ല: യു​ഡി​എ​ഫ്
Saturday, September 7, 2024 5:23 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രോ​ട് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നീ​തി പു​ല​ർ​ത്തി​യി​ല്ലെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ യോ​ഗം ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടും ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ല. വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന​വ​രും ഉ​പ​രി​പ​ഠ​നം നി​ല​ച്ച​തു​മാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. ഇ​വ​രെ പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണം. ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യം 10 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം.

ദു​ര​ന്ത​ത്തി​ൽ ഭൂ​മി​യും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് ശേ​ഖ​രി​ച്ച് ന​ഷ്ട​ത്തി​ന്‍റെ തോ​ത് അ​നു​സ​രി​ച്ച് സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. പു​ഞ്ച​രി​മ​ട്ട​ത്ത് ഇ​നി​യും ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത് ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ടി. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ത​ല​ച്ചി​റ, കെ.​കെ. ദാ​മോ​ദ​ര​ൻ, വി.​എ. മ​ജീ​ദ് ടി.​ജെ. ഐ​സ​ക്, പ്ര​വീ​ണ്‍ കു​മാ​ർ, ജോ​സ​ഫ് ക​ള​പ്പു​ര, റ​സാ​ഖ് ക​ൽ​പ്പ​റ്റ, എ​ൻ.​കെ. റ​ഷീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ൻ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, ആ​ന്‍റ​ണി മാ​സ്റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.