കെ​ജി​ഒ​എ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, September 8, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ മാ​ർ​ച്ചും സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന-​തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്തു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും നി​ർ​വ​ചി​ത പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, വ​ർ​ഗീ​യ​ത​യെ ചെ​റു​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ​സ്. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​രാ​ജ​ൻ, വ​നി​താ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ. ​ശാ​ന്ത, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. അ​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. പ​ദ്മ​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. മ​ണി​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പി. ​സ​ന്തോ​ഷ്കു​മാ​ർ, എ​ൻ. അ​ജി​ലേ​ഷ്, കെ.​പി. ഷ​ബീ​ർ, സി.​ബി. ദീ​പ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.