പോ​ലീ​സ് ന​ട​പ​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Friday, September 6, 2024 5:25 AM IST
മീ​ന​ങ്ങാ​ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മീ​ന​ങ്ങാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ടെ​യും എ​ഡി​ജി​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള അ​ധോ​ലോ​ക സം​ഘ​മാ​ണ് കേ​ര​ള​ത്തി​ൽ ഭ​ര​ണം കൈ​യാ​ളു​ന്ന​തെ​ന്ന് മീ​ന​ങ്ങാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. വി​ശ്വ​നാ​ഥ​ൻ, ബേ​ബി വ​ർ​ഗീ​സ്, ശി​വ​രാ​മ​ൻ മാ​ത​മൂ​ല, അ​നീ​ഷ് റാ​ട്ട​ക്കു​ണ്ട്, അ​ബ്ദു​സ്‌​സ​ലാം, കെ.​ആ​ർ. ഭാ​സ്ക​ര​ൻ, ബി​ജു സു​ന്ദ​ര​ൻ, ഉ​ഷാ​രാ​ജേ​ന്ദ്ര​ൻ, ബി​ന്ദു മോ​ഹ​ൻ, റെ​ജീ​ന കാ​ര്യ​ന്പാ​ടി, ജ​സ്റ്റി​ൻ ജോ​ഷോ, ജി​ബി​ൻ നൈ​നാ​ൻ, എം.​വൈ. യോ​ഹ​ന്നാ​ൻ, പി.​ജി. സു​നി​ൽ, എ​ൻ.​ആ​ർ. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: തി​രു​വ​ന​ന്ത​പു​ര​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചി​ന് നേ​രെ​യു​ള്ള പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന​ന്ത​വാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി. ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ളും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ വീ​ഴ്ച​ക​ളും വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ളും പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ടി​വ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി കേ​ര​ള​ത്തി​ൽ പോ​ലീ​സ് ഭീ​ക​ര​ത അ​ഴി​ച്ചു​വി​ട്ടാ​ൽ കെെ​യും കെ​ട്ടി നോ​ക്കി നി​ൽ​ക്കി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ.​എം. നി​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​നി​ൽ ആ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു കെ. ​ജോ​ർ​ജ്, പി.​എം. ബെ​ന്നി, സി.​എ​ച്ച്. സു​ഹൈ​ർ, കെ.​വി. ഷി​നോ​ജ്, എം.​പി. ശ​ശി​കു​മാ​ർ, ഹം​സ പ​ഞ്ചാ​ര​ക്കൊ​ല്ലി, പെ​രു​ന്പി​ൽ അ​പ്പ​ച്ച​ൻ, സ​ജി കൂ​ട്ടു​ങ്ങ​ൽ, അ​ൻ​ഷാ​ദ് മാ​ട്ടു​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി​യെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫെ​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, മു​ത്ത​ലി​ബ് പ​ഞ്ചാ​ര, ര​മ്യ ജ​യ​പ്ര​സാ​ദ്, അ​ർ​ജു​ൻ ദാ​സ്, സു​നീ​ർ ഇ​ത്തി​ക്ക​ൽ, പി.​പി. ഷം​സു​ദ്ദീ​ൻ, ഫാ​ത്തി​മ സു​ഹ​റ, എ​ൻ.​കെ. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.