മു​ണ്ട​ക്കൈ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Friday, September 6, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ണ്ട​ക്കൈ ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക മേ​ഴ്സി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ സി.​എം. ഫൗ​സി​യ, കെ. ​അ​ശ്വ​തി, ഒ.​ടി. ന​ദീ​റ, സി.​കെ. ഷി​ബി​ന, എ​യ്ഞ്ച​ൽ ജോ​സ്, ജി​ൻ​സി സ​ജി, ഷ​ഹ​ലാ​ദ്, സെ​റീ​ന എ​ന്നി​വ​രെ രാ​ഷ്ട്രീ​യ യു​വ ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക​യെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു.​എ. അ​ജ്മ​ൽ സാ​ജി​ദ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. സ്നേ​ഹോ​പ​ഹാ​ര​മാ​യി പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, പി.​ജെ. ജോ​മി​ഷ്, ഷൈ​ജ​ൽ കൈ​പ്പ​ങ്ങ​ൽ, നി​ഷാ​ൽ അ​ലി, എം. ​ഷ​മീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.