പോ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി
Sunday, September 8, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള പോ​ലീ​സി​ലെ ഉ​ന്ന​ത​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​റ്റാ​രോ​പി​ത​രെ സ​ർ​വീ​സി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​നു​ള്ള ആ​ർ​ജ​വം മു​ഖ്യ​മ​ന്ത്രി കാ​ട്ട​ണം. ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ഗൗ​ര​മേ​റി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.

എ​ന്നി​ട്ടും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം അ​നു​ചി​ത​മാ​ണ്. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന റി​ട്ട.​ഐ​ജി ല​ക്ഷ്മ​ണ​യ്ക്ക് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ൽ​കി​യ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ അ​ന്പ​ല​വ​യ​ൽ, മ​നു മ​ത്താ​യി, ബാ​ബു ത​ച്ച​റോ​ത്ത്, ഗ​ഫൂ​ർ കോ​ട്ട​ത്ത​റ, ഷെ​റി​ൻ റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.