താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ വീ​ടു​ക​ളി​ലേ​ക്ക് 200 ഫ​ർ​ണി​ച്ച​റു​ക​ൾ​കൂ​ടി കൈ​മാ​റി
Friday, September 6, 2024 5:25 AM IST
ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന ഫ​ർ​ണി​ച്ച​ർ മാ​നു​ഫാ​ച്ചേ​ഴ്സ് ആ​ൻ​ഡ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ (ഫു​മ്മ) 200 ഫ​ർ​ണി​ച്ച​റു​ക​ൾ കൂ​ടി കൈ​മാ​റി.

താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ വീ​ടു​ക​ളി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ 400 ഫ​ർ​ണി​ച്ച​റു​ക​ളാ​ണ് ഫു​മ്മ കൈ​മാ​റി​യ​ത്.

ഒ​രു വീ​ട്ടി​ലേ​ക്ക് ര​ണ്ട് ക​ട്ടി​ൽ, ര​ണ്ട് ബെ​ഡ്, നാ​ല് ത​ല​യി​ണ, ഒ​രു ഡൈ​നിം​ഗ് ടേ​ബി​ൾ, നാ​ല് ക​സേ​ര, ഒ​രു അ​ല​മാ​ര, മാ​റ്റ് എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. ഫ​ർ​ണി​ച്ച​റു​ക​ൾ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ് ഏ​റ്റു​വാ​ങ്ങി.

ഫു​മ്മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോ​മി പു​ലി​ക്കാ​ട്ടി​ൽ, ഫു​മ്മ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.