അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Friday, September 6, 2024 5:29 AM IST
പു​ൽ​പ്പ​ള്ളി: ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രെ​യും പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.

അ​നു​മോ​ദ​ന ച​ട​ങ്ങ് വാ​ർ​ഡ് അം​ഗം ജോ​സ് നെ​ല്ലേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ജി. ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ർ​ഷം സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി പു​ൽ​പ്പ​ള്ളി, അ​ധ്യാ​പ​ക​രാ​യ ജോ​ഷി ഏ​ബ്ര​ഹാം, ഷാ​ജി മാ​ത്യു, കെ.​സി. സു​ഭാ​വ​തി എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി.​കെ. വി​നു​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും പൂ​ച്ചെ​ണ്ടും സ​മ്മാ​ന​ങ്ങ​ളും ആ​ശം​സ കാ​ർ​ഡു​ക​ളും ന​ൽ​കി അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് ഡി​വി​ഷ​ൻ അം​ഗം മേ​ഴ്സി ബെ​ന്നി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗ്രേ​സി റെ​ജി,

സ്കൂ​ൾ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​സ്ലം, വി​ദ്യാ​ർ​ഥി​നി എ​മി​ൽ​ഡ മേ​രി ഷി​ബു, പ്രി​ൻ​സി​പ്പാ​ൾ പി.​കെ. വി​നു രാ​ജ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി പു​ൽ​പ്പ​ള്ളി, എ​സ്എം​സി അം​ഗം ഷി​ജു കൊ​ച്ചു​പു​ര​യി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എം​സി, പി​ടി​എ അം​ഗ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.