അ​ടി​സ്ഥാ​നസൗ​ക​ര്യമില്ലാത്ത സർവീസ് റോഡിലൂടെ ഇനി ആനവണ്ടികളും
Wednesday, November 13, 2024 7:02 AM IST
ആദ്യ സർവീസ് 16 മുതൽ

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ

വി​ഴി​ഞ്ഞം: പൊ​തു​ജ​ന​ത്തി​ന്‍റെ നി​കു​തി​പ്പ​ണ​ത്തി​ൽ​നി​ന്നു കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ക​ഴ​ക്കൂ​ട്ടം- കാ​രോ​ട് ബൈ​പ്പാ​സി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​തെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. റോ​ഡു​നി​ർ​മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട അ​ടി​സ്ഥാ​ന നി​ബ​ന്ധ​ന​ക​ളി​ൽ ഒ​ന്നു​പോ​ലും പാ​ലി​ക്കാ​ത്ത നി​ര​ത്തി​ലൂ​ടെ വൃ​ശ്ചി​കം ഒ​ന്ന് മു​ത​ൽ യാ​ത്ര​ക്കാ​രു​മാ​യി സി​റ്റി ഫാ​സ്റ്റ്ബ​സു​ക​ൾ ഓ​ടി​ത്തു​ട​ങ്ങും.

കൊ​ടും​വെ​യി​ലി​ൽ ചു​ട്ടു​പൊ​ള്ളു​ന്ന റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കാ​ത്തു നി​ൽ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ സി​ഗ്ന​ൽ സ്റ്റേ​ഷ​നു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ൾ ലൈ​റ്റു​ക​ളി​ല്ലാ​തെ കു​റ്റാ​ക്കൂ​രി​രു​ട്ട്. അ​പ​ക​ട​ങ്ങ​ൾ പ​റ്റി​യാ​ൽ സ​ഹാ​യി​ക്കാ​ൻ വാ​ഹ​ന​മി​ല്ല, നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​മി​ല്ല.

വീ​തി​യി​ല്ലാ​ത്ത​തും അ​ങ്ങി​ങ്ങ് മു​റി​ഞ്ഞ് പോ​യ​തു​മാ​യ സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും ന​ട​പ്പാ​ത​ക​ളു​മി​ല്ല. പൂ​ർ​ത്തി​യാ​കാ​ത്ത ഓ​ട​ക​ൾ ഏ​തു സ​മ​യ​ത്തും അ​പ​ക​ട​ക്കെ​ണി​യാ​കും. ഇ​ങ്ങ​നെ​ത്തു​ട​ങ്ങി പ​രാ​ധീ​ന​ത​ക​ളാ​ൽ ദ​യ​നീ​യ​മാ​യ ബൈ​പ്പാ​സി​ലൂ​ടെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​ത്.

ക​ഴ​ക്കൂ​ട്ടം മു​ത​ൽ ത​മി​ഴ്നാ​ടി​ന്‍റെ അ​തി​ർ​ത്തി​യാ​യ കാ​രോ​ടു​വ​രെ നീ​ളു​ന്ന 43 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 1200 ഓ​ളം കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കു​പ​രി കോ​ഫി​റ്റീ​രി​യ, അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ക്ഷ​യേ​കാ​ൻ ആം​ബു​ല​സ്, വാ​ഹ​ന​ങ്ങ​ൾ മാ​റ്റാ​ൻ ക്രെ​യി​നു​ക​ൾ, റി​ക്ക​വ​റി വാ​ഹ​ന​ങ്ങ​ൾ എ​ന്നി​യും ബൈ​പ്പാ​സി​ൽ ക​ണി​കാ​ണാ​നി​ല്ല.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ​യും ഉ​ദ്ഘാ​ട​ന​ത്തി​നു​പോ​ലും കാ​ത്തു​നി​ൽ​ക്കാ​തെ​യും ഗ​ത​ഗ​ത​ത്തി​നാ​യി റോ​ഡു തു​റ​ന്നു​ന​ൽ​കി ത​ടി​ത​പ്പി​യ ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രും പി​ന്നീ​ട് ഇ​ങ്ങോ​ട്ടു തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ക​ളി​യി​ക്കാ​വി​ള മു​ത​ൽ വെ​ഞ്ഞാ​റ​മൂ​ടു​വ​രെ നീ​ളു​ന്ന 60 കി​ലോ​മീ​റ്റ​ർ ദൂ​രം 2.10 മ​ണി​ക്കൂ​റു​കൊ​ണ്ട് ഓ​ടി ച​രി​ത്രം സൃ​ഷ്ടി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം.

ക​ളി​യി​ക്കാ​വി​ള​യി​ൽ​നി​ന്നു നെ​യ്യാ​റ്റി​ൻ​ക​ര ദേ​ശീ​യ​പാ​ത വ​ഴി പോ​കു​ന്ന​തി​നെ​ക്കാ​ൾ മൂ​ന്നു മ​ണി​ക്കൂ​റോ​ളം ലാ​ഭ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് എ​ത്താ​ൻ പാ​ക​ത്തി​ലാ​ണ് ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള​തും ജ​ന​ത്തി​ര​ക്കു​ള്ള​തു​മാ​യ​റോ​ഡി​ലൂ​ടെ പ​റ​യു​ന്ന വേ​ഗ​ത്തി​ൽ ഓ​ടാ​ൻ പ​റ്റു​മോ എ​ന്ന സം​ശ​യം​ഡ്രൈ​വ​ർ​മാ​രും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല, പൂ​വാ​ർ, വി​ഴി​ഞ്ഞം ഡി​പ്പോ​ക​ളി​ൽ​നി​ന്നു ര​ണ്ട് ട്രി​പ്പു​ക​ൾ വീ​തം എ​ട്ട് സി​റ്റി ഫാ​സ്റ്റ് ബ​സു​ക​ളാ​കും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബൈ​പ്പാ​സ് വ​ഴി ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക.

പു​ല​ർ​ച്ചെ 5.30ന് ​ക​ളി​യി​ക്കാ​വി​ള​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് പാ​റ​ശാ​ല, കാ​രോ​ട്, കീ​ഴ​മ്മാ​കം, കൈ​വ​ൻ വി​ള, വി​ഴി​ഞ്ഞം, കോ​വ​ളം, തി​രു​വ​ല്ലം വ​ഴി വെ​ഞ്ഞാ​റ​മൂ​ടി​ൽ എ​ത്തും. 16നു ​രാ​വി​ലെ ആ​ഘോ​ഷ​പൂ​ർ​വം ആ​ദ്യ ബ​സി​നെ യാ​ത്ര​യാ​ക്കും. അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച സ​ർ​വീ​സ് റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​ത്ത ബ​സു​ക​ളു​ടെ ക​ള​ക്ഷ​ൻ എ​ത്ര​യെ​ന്നു ക​ണ്ട​റി​യ​ണം.