ഉപജില്ലാ ക​ലോ​ത്സ​വ കി​രീ​ട​ത്തി​നാ​യി സ്കൂ​ളു​ക​ളു​ടെ പോ​രാ​ട്ട​ത്തി​നു വാ​ശി​യേ​റി
Tuesday, November 12, 2024 6:42 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ബാ​ല​രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ സം​സ്കൃ​തം, അ​റ​ബി​ക് ക​ലോ​ത്സ​വ​ങ്ങ​ളി​ലെ എ​ല്ലാ​യി​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. സം​സ്കൃ​തം യു​പി വി​ഭാ​ഗ​ത്തി​ല്‍ പ​ള്ളി​ച്ച​ല്‍ എ​സ്​ആ​ര്‍​എ​സ് യു​പി സ്കൂ​ളും എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ല്‍ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി. അ​റ​ബി​ക് എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ മു​ട്ട​യ്ക്കാ​ട് എ​ല്‍​എം​എ​സ് എ​ല്‍​പി സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ങാ​നൂ​ര്‍ ഗേ​ള്‍​സ് സ് കൂ​ളും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ ബാ​ല​രാ​മ​പു​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ഒ​ന്നാ​മ​തെ​ത്തി.

കോ​ട്ടു​കാ​ല്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ മോ​ഹ​നം, ഹം​സ​ധ്വ​നി, ശി​വ​ര​ഞ്ജി​നി, ച​ന്ദ്ര​കാ​ന്തം, ക​ല്യാ​ണി, നാ​ദ​ധ്വ​നി, ത​രം​ഗി​ണി, നീ​ലാം​ബ​രി എ​ന്നി​ങ്ങ​നെ എ​ട്ട് വേ​ദി​ക​ളി​ലാ​യി ഇ​ന്ന​ലെ നൃ​ത്ത- സം​ഗീ​ത മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ക​ലോ​ത്സ​വ കി​രീ​ടം ചൂ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളോ​ടെ എ​ത്തി​യ സ്കൂ​ളു​ക​ള്‍ ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ന് ഇ​ന്ന​ലെ വേ​ദി​ക​ളെ​ല്ലാം സാ​ക്ഷ്യംവ​ഹി​ച്ചു. എ​ച്ച്എ​സ് വി​ഭാ​ഗം തി​രു​വാ​തി​ര​യി​ല്‍ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജിഎ​ച്ച്എ​സി​ലെ ആ​രാ​ധ​നാ സ​ജീ​വും സം​ഘ​വും ഒ​ന്നാ​മ​തെ​ത്തി.

സം​ഘ​നൃ​ത്ത​ത്തി​ല്‍ വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര എ​ച്ച്എ​സ്എ​സി​ലെ എ. ​വൈ​ഗ​യും സം​ഘ​വും ജേ​താ​ക്ക​ളാ​യി. അ​തേ സ​മ​യം, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ല്‍ തി​രു​വാ​തി​ര​യി​ലും സം​ഘ​നൃ​ത്ത​ത്തി​ലും ആ​തി​ഥേ​യ വി​ദ്യാ​ല​യ​ത്തി​ലെ ടീ​മു​ക​ളാ​ണ് ജി​ല്ലാ മ​ത്സ​ര​ത്തി​ലേ​യ്ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ര്‍. രു​ദ്രാ ര​മേ​ഷും സം​ഘ​വും തി​രു​വാ​തി​ര​യി​ലും ശ്രീ​ദേ​വി എ​സ്. ബി​ജു​വും സം​ഘ​വും സം​ഘ​നൃ​ത്ത​ത്തി​ലും ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം തി​രു​വാ​തി​ര​യി​ല്‍ വെ​ങ്ങാ​നൂ​ര്‍ വി​പി​എ​സ് മ​ല​ങ്ക​ര എ​ച്ച് എ​സ്എ​സി​ലെ എ.​വി. ഗാ​ര്‍​ഗി​യും സം​ഘ​വും വി​ജ​യി​ച്ചു.

ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം നാ​ട​ന്‍​പാ​ട്ടി​ല്‍ നേ​മം വി​ക്ട​റി ഗേ​ള്‍​സ് എ​ച്ച് എ​സി​ലെ ശ്ര​ദ്ധ എം. ​നാ​യ​രും സം​ഘ​വും വ​ഞ്ചി​പ്പാ​ട്ടി​ല്‍ നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം​സ് ജി​എ​ച്ച്എ​സി​ലെ ആ​ര്‍.ആ​ര്‍. ദേ​വി​ക​യും സം​ഘ​വും വി​ജ​യം നേടി.

സൗ​ഹൃ​ദ​ക​ല​യു​ടെ മ​ഹോ​ത്സ​വ​മാ​ണ് കോ​ട്ടു​കാ​ലി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നു എ​ഇ​ഒ ക​വി​താ ജോ​ണ്‍ പ​റ​ഞ്ഞു. തി​രു​വാ​തി​ര​യും സം​ഘ​നൃ​ത്ത​വും അ​ര​ങ്ങേ​റു​ന്ന വേ​ദി​ക​ളി​ല്‍ മാ​ത്ര​മ​ല്ല, മാ​ര്‍​ഗം​ക​ളി​ക്കും ച​വി​ട്ടു​നാ​ട​ക​ത്തി​നും ആ​സ്വാ​ദ​ക​ര്‍ ഏ​റെ. മാ​പ്പി​ള​പ്പാ​ട്ടി​ന്‍റെ ഇ​ശ​ലു​ക​ളും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണ​വും നാ​ട​ന്‍​പാ​ട്ടി​ന്‍റെ ഇ​ഴ​ക്ക​വു​മൊ​ക്കെ ക​ത്തി​ക്ക​യ​റു​ന്പോ​ള്‍ സ​ദ​സും താ​ള​ബോ​ധ​ത്തോ​ടെ ഒ​പ്പംചേ​ര്‍​ന്നു. പ​ദ്യം ചൊ​ല്ലി​യും അ​ക്ഷ​ര​ശ്ലോ​കം, കാ​വ്യ​കേ​ളി എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചും പ്ര​സം​ഗി​ച്ചും അ​ഭി​ന​യി​ച്ചു​മൊ​ക്കെ ക​ല​യു​ടെ പ്രൗ​ഢോ​ജ്വ​ല പാ​ത​ക​ളി​ലൂ​ടെ പു​തു​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ ആ​വും​വി​ധംമി​ക​വി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യായി.

b>സ്വ​ന്തം ലേ​ഖ​ക​ന്‍