ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ സൂചനാസമരം നടത്തി
Tuesday, November 12, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ താ​ത്ക​ലി​ക ജോ​ലി​ക​ളി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സ്ഥി​ര​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സൂ​ച​ന സ​മ​രം ന​ട​ത്തി.

സി​പി​ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ൽ​ക്കാ​ലി​ക ജോ​ലി ചെ​യ് ത​വ​ർ​ക്ക് പ​ല രീ​തി​യി​ലും സ്ഥി​ര​നി​യ​മ​നം ന​ൽ​കി​വ​രു​ന്ന സ​ർ​ക്കാ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രെ മാ​ത്രം അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി​ബി​എ​സ്കെ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ബി​നു പ​റ​ഞ്ഞു. 1981 അ​ന്താ​രാ​ഷ്ട്ര വി​ക​ലാം​ഗ വ​ർ​ഷം പ്ര​മാ​ണി​ച്ചു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും എം​പ്ലോ​യ്മെ​ന്‍റ്് എ​ക്സ് ചേ​ഞ്ചു​ക​ൾ മു​ഖേ​ന ജോ​ലി നോ​ക്കി​യ എ​ല്ലാ ഭി​ന്ന​ശേ​ഷി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രേ​യും 1982 ൽ ​സ്ഥി​ര​പ്പെ​ടു​ത്തി. തു​ട​ർ​ന്നു 1984ലും 1994​ലും സ്ഥി​ര​പ്പെ​ടു​ത്തി.

2013 ൽ 2003 ​വ​രെ താ​ൽ​ക്കാ​ലി​ക ജോ​ലി ചെ​യ്‌​ത 2,677 ഭി​ന്ന​ശേ ഷി​ക്കാ​രെ സൂ​പ്പ​ൻ ന്യൂ​മ​റ​റി ത​സ്‌​തി​ക സൃ​ഷ്ടി​ച്ച് സ്ഥി​ര​പ്പെ​ടു​ത്തി. 2004 മു​ത​ൽ 2024 വ​രെ 20 വ​ർ​ഷ​ക്കാ​ല​മാ​യി താ​ത്കാ​ലി​ക ജോ​ലി ചെ​യ്‌​ത ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു​മു​ന്നി​ൽ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. ഈ ​സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ 140 എം​എ​ൽ​എ​മാ​ർ​ക്കും, പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ എ​ല്ലാ മ​ന്ത്രി​മാ​ർ​ക്കും, ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും, ചീ​ഫ് സെ​ക്ര​ട്ട​റി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ, ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​രു തീ​രു​മാ ന​വും ഉ​ണ്ടാ​യി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു​രാ​ജ്, ട്ര​ഷ​റ​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.