മലയിൻകീഴ് മേഖലയിൽ മോഷണ പരന്പര; രണ്ടു വീടുകളിൽ നിന്നായി പത്തോളം പവൻ കവർന്നു
Tuesday, November 12, 2024 6:42 AM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴ് പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടി​ട​ത്ത് ക​വ​ർ​ച്ച. ര​ണ്ടി​ട​ത്തു നി​ന്നു​മാ​യി പ​ത്തോ​ളം പ​വനാണു ക​ള്ള​ൻ കൊ​ണ്ടുപോ​യ​ത്.

മ​ല​യി​ൻ​കീ​ഴ്, മ​ച്ചേ​ൽ, മ​ണ​പ്പു​റം കു​ണ്ടൂ​ർ​ക്കോ​ണം ഗോ​ഡ്‌വി​ന്‍റെ ന​ന്ദ​നം വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച പ​ക​ൽ ഏ​ഴി​നിടയി​ലും മ​ല​യി​ൻ​കീ​ഴ്, കു​ന്നും​പാ​റ, കാ​ണ​വി​ള​യി​ൽ പ്ര​ജീ​ഷ് ച​ന്ദ്ര​ന്‍റെ പ​ത്മതീ​ർ​ഥം വീ​ട്ടി​ൽ ഞാ​യ​ർ രാ​ത്രി​യി​ലുമാ ണ് ക​വ​ർ​ച്ച ന​ട​ന്നി​രി​ക്കു​ന്ന​ത്.​ ഇ​രുവീ​ടു​ക​ളി​ലും ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താണു ക​വ​ർ​ച്ച നടന്നത്. ​സം​ഭ​വ​ത്തി​ൽ കോ​ട്ടി​ട്ട ഒ​രാ​ൾ പ്ര​ജീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ഉ​ണ്ട്.​ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഗോ​ഡ്‌​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല, കൈ ചെയിൻ, മോ​തി​രം ഉ​ൾ​പ്പെ​ടെ ആ​റു പ​വ​ൻ സ്വ​ർ​ണ​മാ​ണ് നഷ്ട പ്പെട്ടത്. വെ​ള്ളി​യാ​ഴ്ച വീ​ടുപൂ​ട്ടി ബ​ന്ധു​വീ​ട്ടി​ൽ പോ​യശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏഴോടെ മ​ട​ങ്ങിയെ​ത്തി​യ​പ്പോ​ഴാ​ണു വീ​ടി​നു മു​ൻ​വ​ശത്തെ വാ​തി​ൽ പൂ​ട്ടുപൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി മ​ന​സിലാ​ക്കി മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​തേ​സ​മ​യം പ്ര​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ മു​ൻ​വ​ശ​ത്തേ​യും, പു​റ​കുവ​ശ​ത്തേ​യും വാ​തി​ലു​ക​ളു​ടെ പൂ​ട്ടുപൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു.​ വീ​ടി​ന​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് കി​ട​പ്പുമു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നുപ​വ​ൻ സ്വ​ർ​ണ മാണു കൊ​ണ്ടു​പോ​യ​ത്. ആ​ഭ​ര​ണപെട്ടിക​ൾ ഉ​ൾ​പ്പെ​ടെ​യുള്ളവ മു​റി​യി​ലെ കി​ട​ക്ക​യി​ൽ വാ​രിവ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ്ര​ജീ​ഷ് കു​ടും​ബ​മാ​യി ഗു​രു​വാ​യൂ​ർ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നു പോയതായിരുന്നു. സം​ഭ​വം അ​റി​ഞ്ഞ് പ്ര​ജീ​ഷി​ന്‍റെ പി​താ​വ് ച​ന്ദ്ര​ൻ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.​ സ്ഥ​ല​ത്ത് ഡോ​ഗ് സ്‌​കോ​ഡും, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ ഒ​രു കോ​ട്ടു ധാ​രി വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തു കാ​ണു​ന്നു​ണ്ട്.​ ഇ​തു കേ​ന്ദ്രീ​ക​രി​ച്ച് പോലി​സ് അ​ന്വേ​ഷ​ണം പ്ര​ദേ​ശ​ത്തെ മ​റ്റു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.