വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ധ​ര്‍​ണ ന​ട​ത്തി
Tuesday, November 12, 2024 6:42 AM IST
പാ​റ​ശാ​ല: നാ​ടാ​ര്‍ സ​മു​ദാ​യ​ത്തി​ന് ഒ​റ്റ ഗ്രൂ​പ്പാ​യി ഏഴുശ​ത​മാ​നം വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം അ​നു​വ​ദി​ക്കു​ക, ജ​സ്റ്റീസ് ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക, എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു നാ​ടാ​ര്‍ സം​യു​ക്ത സ​മി​തി പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തില്‍ ​പാ​റ​ശാ​ല ജം​ഗ്ഷ​നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. നാ​ടാ​ര്‍ സ​ര്‍​വീ​സ് ഫെ​ഡ​റേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി ​ല്ലാ പ്ര​സി​ഡന്‍റ് നി​ഷാ​ന്ത് ജി ​രാ​ജ് നാ​ടാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ടാ​ര്‍ സ​ര്‍​വീ​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൊ​ണ്ണി​യൂ​ര്‍ സ​ന​ല്‍ കു​മാ​ര്‍ നാ​ടാ​ര്‍ ധ​ര്‍​ണ ഉദ്ഘാ​ട​നം ചെ​യ്തു.

കെ​എ​ന്‍എംഎ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ ലോ​റ​ന്‍​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​എസ്ഡിപി ​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ സു​ദേ​വ​ന്‍, നാ​ടാ​ര്‍ സ​ര്‍​വീ​സ് ഫെ​ഡ​റേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​റ​ശാ​ല സ​ന​ല്‍ രാ​ജ് കു​മാ​ര്‍, കെഎ​ന്‍എംഎ​സ് ട്ര​ഷ​റ​ര്‍ സൂ​ര​ജ്, വി​എസ്ഡിപി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കൊ​ടു​ക്ക​റ പു​ഷ്പ​ജ​യ​ന്‍, കെ​എ​ന്‍​എം​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റശാ​ല കൃ​ഷ്ണ​ന്‍ കു​ട്ടി, നാ​ടാ​ര്‍ സ​ര്‍​വീ​സ് ഫെ​ഡ​റേ​ഷ​ന്‍ ​ജി​ല്ലാ ട്ര​ഷ​റ​ര്‍ ഷി​ബു മാ​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.