ആ​രോ​ഗ്യ​ര​ക്ഷ​ക്ക് മി​ല്ല​റ്റ് ഭ​ക്ഷ​ണം ശീ​ല​മാ​ക്കണം: ഡോ. ​ഖാ​ദ​ർ വാ​ലി
Monday, November 11, 2024 6:43 AM IST
വി​ഴി​ഞ്ഞം : പോ​ഷ​ക​ക്കു​റ​വും ഗ്ലൂ​ക്കോ​സ് - ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്ഥ​യും മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യി​ൽനി​ന്നും ര​ക്ഷനേ​ടാ​ൻ മി​ല്ല​റ്റ് ഭ​ക്ഷ​ണം ശീ​ല​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ മി​ല്ല​റ്റ് പ​ഴ​ങ്ക​ഞ്ഞി കു​ടി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യു​ടെ മി​ല​റ്റ് മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ത്മ​ശ്രീ ഡോ. ​ഖാ​ദ​ർ വാ​ലി അഭിപ്രായപ്പെട്ടു. വി​ഴി​ഞ്ഞ​ത്ത് സം​ഘ​ടി​പ്പി​ച്ച പൗ​ര സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യശേ​ഷം പ്ര സം ഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.

രോ​ഗ​മി​ല്ലാ​ത്ത ജീ​വി​ത​ത്തി​ന് മി​ല്ല​റ്റു​ക​ൾ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം, മി​ല്ല​റ്റി​ന്‍റെ ച​രി​ത്രം, പോ​സി​റ്റീ​വ് മി​ല്ല​റ്റു​ക​ൾ വ​ഴി​യു​ള്ള രോ​ഗ​ശാ​ന്തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മി​ല്ല​റ്റ് അ​ധി​ഷ്ഠി​ത ഭ​ക്ഷ​ണ​രീ​തി​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം സി​ന്ധു​യാ​ത്ര മാ​താ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പൗ​ര​സ്വീ​ക​ര​ണം അ​ഡ്വ. എം. ​വി​ൻ​സന്‍റ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സം​ഘ​ട​ന​ക​ൾ ഡോ. ​ഖാ​ദ​ർ വാ​ലി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​

ഗാ​ന്ധി​മി​ത്ര​ മ​ണ്ഡ​ലം നെ​യ്യാ​റ്റി​ൻ​ക​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​ത്തൂ​ർ കൃ​ഷി​ഭ​വന്‍റെ​യും കു​ള​ത്തൂ​ർ ഗ​വ​ൺ​മെ​ന്‍റ്ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മി​ല്ല​റ്റ് കൃ​ഷി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും മി​ല്ല​റ്റ് വി​ത്ത് കൈ​മാ​റ്റ​വും ഡോ. ​ഖാ​ദ​ർ വാ​ലി നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പ​നി​യ​ടി​മ ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം. ​നി​സാ​മു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഭ​ഗ​ത് റൂ​ഫ​സ്, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. കെ.​ ജ​യ​ച​ന്ദ്ര​ൻ, എ.​ വി​നോ​ദ് കു​മാ​ർ, എം.വി. മാ​ത്യു, അ​ഡ്വ. വി.​എ​സ്. ഹ​രീ​ന്ദ്ര​നാ​ഥ്, മു​ഹ​മ്മ​ദ് ഷാ​ഫി, എ​ൻ. നൗ​ഷാ​ദ്, ത​ങ്കം റ്റെ​റ്റ​സ്, എ​ൽ. പ​ങ്ക​ജാ​ക്ഷ​ൻ, എ​ൽ.​വി. ടാ​ഗോ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.