തിരുവനന്തപുരം: വനം കാർഷിക മേഖലയിലെ സുസ്ഥിര വികസനത്തിനു ചെറുതേനീച്ച കൃഷി വ്യാപിപ്പിക്കണമെന്ന് നബാർഡ് സിജിഎം ബൈജു എൻ. കുറുപ്പ്. ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പിക്കൾച്ചറിസ്റ്റ്സ് ദ്വിദിന ദേശീയ ചെറുതേനീച്ച കർഷക സംഗമത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്റമോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നബാർഡ്, കനറാ ബാങ്ക്, മേഘാലയ ഫാർമേഴ്സ് എംപവർമെന്റ് കമ്മീഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു സംഗമം. ഇരുപത്തിയഞ്ചിലധികം വിവിധ കാർഷിക സർവകലാശാലയിൽ നിന്നുള്ള ചെറുതേനീച്ച ഗവേഷകർ നയരൂപീകരണ സമിതിയിലെ അംഗങ്ങൾ, നാഗാലാൻഡ്, മേഘാലയ, മഹാരാഷ്ട്ര, ഒഡീഷ, ആന്ത്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നായി കർഷകരടക്കം 300 പേർ പങ്കെടുത്തു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗണ്‍സിൽ ഡോ. സച്ചിൻ സുരോഷെ, മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ടി.പി. രാജേന്ദ്രൻ, കേരള കാർഷിക സർവകലാശാല മുൻ ഡീൻ ഡോ. സ്റ്റീഫൻ ദേവനേശൻ, ഫിയ പ്രസിഡന്റ് കെ.കെ. തോമസ്, ബി. രവീന്ദ്രൻ നായർ, ഫിയ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.