അസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അസ്മ: റിപ്പോർട്ട്
അസാദ് മോസ്കോയിൽ തടവിൽ; വിവാഹമോചനം തേടി അസ്മ: റിപ്പോർട്ട്
Tuesday, December 24, 2024 12:32 AM IST
അ​​​ങ്കാ​​​റ: സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത് റ​​​ഷ്യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഷാ​​​ർ അ​​​ൽ അ​​​സാ​​​ദി​​​ൽ​​​നി​​​ന്നു ഭാ​​​ര്യ അ​​​സ്മ വി​​​വാ​​​ഹ​​​മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി തു​​​ർ​​​ക്കി, അ​​​റ​​​ബ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​സാ​​​ദി​​​നും കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​മൊ​​​പ്പം റ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യ അ​​​സ്മ റ​​​ഷ്യ​​​ൻ കോ​​​ട​​​തി​​​യി​​​ലാ​​​ണു ഹ​​​ർ​​​ജി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ത്വ​​​മു​​​ള്ള അ​​​സ്മ ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ​​​ത്രേ.

ഇ​​​തൊ​​​ടൊ​​​പ്പം അ​​​സാ​​​ദ് റ​​​ഷ്യ​​​യി​​​ൽ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ത​​​ട​​​ങ്ക​​​ലി​​​നു തു​​​ല്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മോ​​​സ്കോ വി​​​ടാ​​​നോ രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് അ​​​നു​​​വാ​​​ദ​​​മി​​​ല്ല. അ​​​സാ​​​ദി​​​ന്‍റെ 270 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​വും 200 കോ​​​ടി ഡോ​​​ള​​​റും മോ​​​സ്കോ​​​യി​​​ലെ 18 വ​​​സ​​​തി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള സ്വ​​​ത്തു​​​ക്ക​​​ൾ റ​​​ഷ്യ മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.


വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ ഹർജിയും അ​​​സാ​​​ദ് ത​​​ട​​​വി​​​ലാ​​​ണെ​​​ന്ന​​​തും സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് ഇ​​​ന്ന​​​ലെ നി​​​ഷേ​​​ധി​​​ച്ചു.

ഈ​ ​​മാ​​​സം ആ​​ദ്യം എ​​​ച്ച്ടി​​​എ​​​സ് വി​​​മ​​​ത​​​ർ സി​​​റി​​​യ​​​ൻ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​പ്പോ​​​ൾ അ​​​സാ​​​ദി​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും റ​​​ഷ്യ​​​ൻ സേ​​​ന ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സാ​​​ദി​​​ന്‍റെ ഭാ​​​ര്യ അ​​​സ്മ ബ്രി​​​ട്ട​​​നി​​​ൽ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന സി​​​റി​​​യ​​​ൻ​​വം​​​ശ​​​ജ​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, അ​​​സാ​​​ദി​​​ന്‍റെ ക്രൂ​​​ര​​​ത​​​ക​​​ൾ​​​ക്ക് കൂ​​​ട്ടു​​​നി​​​ന്ന അ​​​സ്മ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബ്രി​​​ട്ട​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.