ഉഭയകക്ഷി ചർച്ചകൾ ശക്തിപ്പെടുത്താൻ ഇന്ത്യ-ചൈന തീരുമാനം
ഉഭയകക്ഷി ചർച്ചകൾ ശക്തിപ്പെടുത്താൻ ഇന്ത്യ-ചൈന തീരുമാനം
Thursday, December 19, 2024 2:22 AM IST
ബെ​​​​​യ്ജിം​​​​​ഗ്: ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ർ​​​ച്ച​​​ക​​​ൾ പു​​​നരാ​​​രം​​​ഭി​​​ച്ചും സാ​​​ന്പ​​​ത്തി​​​ക വ്യാ​​​പാ​​​ര സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചും ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് ചൈ​​​നീ​​​സ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ൻ ഷെ​​​ങ്.

ഉ​​​ന്ന​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ബെ​​​യ്ജിം​​​ഗി​​​ലെ​​​ത്തി​​​യ ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ലു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം.


കി​​​​​ഴ​​​​​ക്ക​​​​​ൻ ല​​​​​ഡാ​​​​​ക്കി​​​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​റു​​​മാ​​​റാ​​​യ ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ. അ​​​​​ജി​​​​​ത് ഡോ​​​​​വ​​​​​ലും ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി വാ​​​ങ്‌​​​യി​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സം​​​ഘം ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.