ചൈനയിൽ സ്കൂൾ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്കു കാർ ഓടിച്ചുകയറ്റിയതിനു വധശിക്ഷ
ചൈനയിൽ സ്കൂൾ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്കു   കാർ ഓടിച്ചുകയറ്റിയതിനു വധശിക്ഷ
Tuesday, December 24, 2024 12:32 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ പ്രൈ​​​മ​​​റി സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്കു കാ​​​ർ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ അ​​​ക്ര​​​മി​​​ക്കു വ​​​ധ​​​ശി​​​ക്ഷ. ന​​​വം​​​ബ​​​റി​​​ൽ സെ​​​ൻ​​​ട്ര​​​ൽ ചൈ​​​ന​​​യി​​​ലെ ഹു​​​നാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ഹു​​​വാ​​​ൻ വെം​​​ഗ് ആ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

സ്കൂ​​​ളി​​​നു മു​​​ന്നി​​​ൽ കൂ​​​ടി​​​നി​​​ന്നി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും നേ​​​ർ​​​ക്കാ​​ണു കാ​​​ർ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്. 18 കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 30 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വീ​​​ണ്ടും വീ​​​ണ്ടും കാ​​​ർ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ർ കേ​​​ടാ​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണം നി​​​ർ​​​ത്തി​​​യ​​​ത്.


കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും സാ​​​ന്പ​​​ത്തി​​​ക​​​ത്ത​​​ക​​​ർ​​​ച്ച​​​യു​​​മാ​​​ണു പ്ര​​​തി​​​യെ കൃ​​​ത്യ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ച്ച​​​തെ​​​ന്ന് കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

ചൈ​​​നീ​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം വ​​​ധ​​​ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​ക്കി ഇ​​​ള​​​വു ചെ​​​യ്യാ​​​വു​​​ന്ന​​​താ​​​ണ്. പ്ര​​​തി​​​ക്കു ല​​​ഭി​​​ച്ച ശി​​​ക്ഷ കു​​​റ​​​ഞ്ഞു​​​പോ​​​യെ​​​ന്നു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.