പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലാദേശ് കോടതി ജീവപര്യന്തമാക്കി
പരേഷ് ബറുവയുടെ വധശിക്ഷ  ബംഗ്ലാദേശ് കോടതി ജീവപര്യന്തമാക്കി
Thursday, December 19, 2024 2:22 AM IST
ധാ​​​​ക്ക: ആ​​യു​​ധ​​ക്ക​​ട‌​​ത്ത് കേ​​സി​​ൽ ഉ​​​​ൾ​​​​ഫ നേ​​​​താ​​​​വ് പ​​​​രേ​​​​ഷ് ബ​​​​റു​​​​വ​​​​യു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മാ​​​​ക്കി കു​​​​റ​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി.

ചൈ​​​​ന​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബ​​​​റു​​​​വ​​​​യെ 2014ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച​​​​ത്. ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ മോ​​​​സ്റ്റ് വാ​​​​ണ്ട​​​​ഡ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​യാ​​​​ളാ​​​​ണ് ബ​​​​റു​​​​വ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്ന് വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള 2004ലെ ​​​​ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ൽ മു​​​​ൻ ജൂ​​​​ണി​​​​യ​​​​ർ മ​​​​ന്ത്രി​​​​യെ​​​​യും മ​​​​റ്റ് അ​​​​ഞ്ചു പേ​​​​രെ​​​​യും വെ​​​​റു​​​​തേ വി​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.