ഗാസ: വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷ
ഗാസ: വെടിനിർത്തൽ ചർച്ചയിൽ പ്രതീക്ഷ
Monday, December 23, 2024 3:28 AM IST
ക​​​യ്റോ: ഗാ​​​സ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ 90 ശ​​​ത​​​മാ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് പ​​​ല​​​സ്തീ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കോ​​​റി​​​ഡോ​​​റി​​​ലെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക സാ​​​ന്നി​​​ധ്യം, ഗാ​​​സ​​​യ്ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും ഇ​​​ട​​​യി​​​ൽ സൈ​​​നി​​​കസാ​​​ന്നി​​​ധ്യ​​​ത്തോ​​​ടെ കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ വീ​​​തി​​​യി​​​ൽ ബ​​​ഫ​​​ർ സോ​​​ൺ സൃ​​​ഷ്ടി​​​ക്ക​​​ൽ തു​​ട​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സം തു​​​ട​​​രു​​​ന്ന​​​ത്.

മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളെ​​​യും പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രെ​​​യും പ​​​ര​​​സ്പ​​​രം മോ​​​ചി​​​പ്പി​​​ക്കും. ഒ​​​രു ഇ​​​സ്രേ​​​ലി സൈ​​​നി​​​ക​​​രെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​ര​​​മാ​​​യി 20 പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രെ വി​​​ട്ട​​​യ​​​യ്ക്കും. ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും ബ​​​ന്ദി​​​മോ​​​ച​​​നം. ബ​​​ന്ദി​​​ക​​​ളി​​​ൽ ചി​​​ല​​​രെ ഹ​​​മാ​​​സി​​​നു ന​​​ഷ്ട​​​മാ​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.


ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ഈ​​​ജി​​​പ്തി​​​ന്‍റെ​​​യും ഖ​​​ത്ത​​​റി​​​ന്‍റെ​​​യും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഗാ​​​സ നി​​​വാ​​​സി​​​ക​​​ൾ​​​ക്കു സ്വ​​​ന്തം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​കും. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​ശേ​​​ഷ​​​മു​​​ള്ള മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മി​​​തി ഗാ​​​സ​​​യു​​​ടെ ഭ​​​ര​​​ണ​​​ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

ഇ​തി​നി​ടെ, ഇ​സ്രേ​ലി സേ​ന ഇ​ന്ന​ലെ ഗാ​സ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു​. ഗാ​സ​യി​ലെ മൊ​ത്തം മ​ര​ണ​സം​ഖ്യ 45,227 ആ​യി. 1,07,573 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.