കോ​ഴി​ക്കോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്; ലോ​റി​ക​ളു​ടെ ചി​ല്ലും ത​ക​ർ​ത്തു
കോ​ഴി​ക്കോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലേ​റ്; ലോ​റി​ക​ളു​ടെ ചി​ല്ലും ത​ക​ർ​ത്തു
Friday, September 23, 2022 8:22 AM IST
കോ​ഴി​ക്കോ​ട്: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ ഹ​ർ​ത്താ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക അ​ക്ര​മം. ക​ൽ​പ്പ​റ്റ​യി​ൽ നി​ന്നും വ​ന്ന ബ​സി​ന് നേ​രെ സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ വ​ച്ച് ക​ല്ലേ​റു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​റു​ടെ ക​ണ്ണി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രെ​യും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് വ​ച്ച് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ മാ​ത്രം സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ‌

അ​തേ​സ​മ​യം, ജി​ല്ല​യി​ൽ ച​ര​ക്ക് ലോ​റി​ക​ൾ​ക്ക് നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. വ​ട​ക​ര​യി​ൽ വ​ച്ച് മീ​ൻ ലോ​റി​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ന്നു. ബൈ​ക്കു​ക​ളെ​ത്തി​യ സം​ഘ​ങ്ങ​ളാ​ണ് ബ​സു​ക​ൾ​ക്കും ലോ​റി​ക​ൾ​ക്കും നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ ആ​രെ​യും ഇ​തു​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല.

കോ​ഴി​ക്കോ​ട്ടെ ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ ക​ട​ക​ളൊ​ന്നും തു​റ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ചി​ല ക​ട​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​ക​ട​നം ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലും എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്തു.

കാ​ര​കോ​ണ​ത്ത് നി​ന്നും വ​ന്ന ബ​സ് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ലെ​ത്തി​യ​പ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഒ​രേ​സ​മ​യം ബ​സി​ന്‍റെ മു​ന്നി​ലെ​യും പു​റ​കി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു.

മു​ന്നി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും പി​ന്നി​ലെ ചി​ല്ല് ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​ക്ര​മി​ക​ൾ സ്ഥ​ല​ത്ത് നി​ന്നും പോ​യെ​ന്ന് ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം പ​ക​ലോ​മ​റ്റ​ത്തും സ​മാ​ന​സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. ആ​ലു​വ​യി​ൽ നി​ന്നും ചേ​ർ​ത്ത​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് നേ​രെ രാ​വി​ലെ 6.20ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബ​സ് നി​ർ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ഒ​രേ​സ​മ​യം മു​ന്നി​ലെ​യും പി​ന്നി​ലെ​യും ചി​ല്ലു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ന്നി​ലെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​സ​മ​യം 15ഓ​ളം ആ​ളു​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.