മോദിക്കെതിരായ അധിക്ഷേപ പരാമർശം; മാലദ്വീപ് മന്ത്രിമാർ പരസ്യമായി മാപ്പു പറയണം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ
Monday, January 8, 2024 4:47 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ മന്ത്രിമാർ പരസ്യമായി മാപ്പു പറയണമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേൽ. ഈ വിഷയത്തിൽ ലക്ഷദ്വീപിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
മന്ത്രിമാരുടെ പരാമർശം ഇന്ത്യയുടെ മഹത്വത്തെ ചോദ്യംചെയ്യുന്നതാണ്. ഇത് രാജ്യം ഒരിക്കലും അനുവദിച്ചു കൊടുക്കില്ല. വിഷയത്തിൽ ഇന്ത്യൻ ജനത പ്രധാനമന്തിക്കൊപ്പം നിന്നു. ഇതിൽ ജനങ്ങളോടുള്ള വലിയ നന്ദി അറിയിക്കുന്നതായി പട്ടേൽ പറഞ്ഞു.
പരസ്യമായി മാപ്പു പറയുന്നതിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെടില്ല. ഇരുവരും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വലിയ വ്യത്യാസമുണ്ട്. വിഷയത്തിൽ സാധാരണ ജനങ്ങൾ ഉൽപ്പെടെ മാലദ്വീപിനെതിരേ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പ്രഭുൽ പട്ടേൽ പറഞ്ഞു.