കോ​ഴി​ക്കോ​ട്: കാട്ടു​പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​ന് പ​രി​ക്ക്. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി കോ​ലോ​ത്തും ക​ട​വി​ല്‍ നെ​ടു​ങ്ങോ​ട് ഷാ​ഫി (54) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചാ​യ​ക്ക​ട ന​ട​ത്തി​യി​രു​ന്ന ഇ​യാ​​ൾ പു​ല​ർ​ച്ചെ ക​ട​യി​ലേ​ക്ക് പോ​യ​പ്പോ​ളാ​ണ് പ​ന്നി​ക​ൾ ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പ​ന്നി​ക​ൾ കു​ത്തി മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ റോ​ഡി​ല്‍ വീ​ഴു​ക​യും തോ​ളെ​ല്ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ഷാ​ഫി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.