കർണാടകയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
Friday, September 20, 2024 6:08 AM IST
ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.
കേരളത്തിലേയ്ക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് കുത്തനെ മറിയുകയായിരുന്നു.