വനിതാ ഡോക്ടറുടെ കൊലപാതകം: സമരം അവസാനിപ്പിച്ച് ഡോക്ടർമാർ
Friday, September 20, 2024 12:35 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിത റസിഡന്റ് ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങളുന്നയിച്ച് ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
ശനിയാഴ്ച്ച മുതൽ അത്യാഹിത വിഭാഗങ്ങളിൽ തിരികെ ഡ്യൂട്ടിക്ക് കയറുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച കോൽക്കത്തയിൽ റാലി നടത്തി ഇപ്പോത്തെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ പ്രളയ സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഡോക്ടർമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ അറിയിച്ചിട്ടുണ്ട്.