അന്വേഷണ റിപ്പോർട്ട് വരട്ടെ, മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കും: ടി.പി. രാമകൃഷ്ണൻ
Friday, September 20, 2024 1:39 PM IST
തിരുവനന്തപുരം: എഡിജിപി അജിത്കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
ഒരു കുറ്റവാളിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. അജിത്കുമാറിനെതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തിൽ ഒരു കാലതാമസവും മുഖ്യമന്ത്രിയുടെ ഓഫീസ് വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്റിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം സർക്കാർ എടുക്കും. പി. ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ലെന്നും തന്റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു.