വടകരയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
Friday, September 20, 2024 1:43 AM IST
കോഴിക്കോട്: വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം. വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
മരിച്ചത് കൊല്ലം ഇരവിപുരം സ്വദേശിയാണെന്ന് സംശയിക്കുന്നുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇയാളുടെ കഴുത്തിൽ തുണി മുറുക്കിയതിനെ തുടർന്നുള്ള ആന്തരിക ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.