പിണറായിയോട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
Friday, September 20, 2024 8:37 PM IST
തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയ സംഭവത്തിൽ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയാറാകാത്തത് ഞെട്ടിച്ചെന്ന് രമേശ് ചെന്നിത്തല. പരസ്യമായി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതാണ്.
ഇതനുസരിച്ച് പോലീസ് സംഘം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. പിന്നീട് ഈ അന്വേഷണത്തിന് എന്തു സംഭവിച്ചു എന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണം.
ഇതുമായി ബന്ധപ്പെട്ട് പിണറായിയോട് നാല് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. പാതിവഴിക്ക് ഉപേക്ഷിക്കാനെങ്കില് അന്വേഷണം പ്രഖ്യാപിച്ചത് എന്തിന്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനോ?
ദേവസ്വങ്ങളുടെ മൊഴി എടുത്തത് എന്തിന്? ആരെ കബളിപ്പിക്കാന്‍?.
മൊഴിയെടുപ്പ് വരെ നടന്ന അന്വേഷണം അട്ടിമറിച്ചത് ആര്? ആര്‍ക്കു വേണ്ടി?
പൂരം കലക്കാന്‍ പോലീസിനെ നിയോഗിച്ചത് മുഖ്യമന്ത്രിയോ അതോ എഡിജിപിയോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ തൃശൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ വേണ്ടി പിണറായി വിജയനും സിപിഎമ്മിലെ ഒരു വിഭാഗവും നടത്തിയ കള്ളക്കളികളുടെ കഥ പുറത്തു വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.