ഊഞ്ഞാൽ ആടുന്നതിനിടെ സിമന്റ് തൂണിളകി വീണു; നാലു വയസുകാരന് ദാരുണാന്ത്യം
Friday, September 20, 2024 6:25 PM IST
തിരുവനന്തപുരം: ഊഞ്ഞാലാടുന്നതിനിടെ കോണ്ക്രീറ്റ് തൂൺ ഇളകി ദേഹത്ത് വീണ് നാലു വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിതിക് രാജ് (റിച്ചു,4 ) ആണ് മരിച്ചത്.
വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ തൂണ് തകർന്ന് കുഞ്ഞിന്റെ ശരീരത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകട സമയത്ത് തൂണിനടുത്ത് രണ്ട് കുട്ടികൾ ഉണ്ടായിരുന്നെങ്കിലും അവർ തലനാരക്കിഴക്ക് രക്ഷപ്പെട്ടു.